Image

കരുണ ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ഗവര്‍ണര്‍ക്ക് കത്ത്, കോണ്‍ഗ്രസിനെ വെട്ടിലാക്കി സുധീരനും

Published on 06 April, 2018
കരുണ ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ഗവര്‍ണര്‍ക്ക് കത്ത്, കോണ്‍ഗ്രസിനെ വെട്ടിലാക്കി സുധീരനും
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു നിയമസഭ പാസാക്കിയ ബില്ലിന് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ടു മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി. സുപ്രീം കോടതി സ്‌റ്റേ ചെയ്ത ഓര്‍ഡിനന്‍സിന്റെ ചുവട് പിടിച്ചാണു ബില്ലെന്നും കത്തില്‍ സുധീരന്‍. 
ഭരണപ്രതിപക്ഷ സഹകരത്തോടെ പാസാക്കിയ ബില്ലിനെതിരേ സുധീരന്‍ രംഗത്തുവന്നതു കോണ്‍ഗ്രസിനെയും വെട്ടിലാക്കി. മുന്‍ സ്പീക്കര്‍ എന്ന നിലയിലാണു സുധീരന്റെ കത്ത്.കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തില്‍ ക്രമവിരുദ്ധതയുള്ളതായി കോടതികളുള്‍പ്പെടെ കണ്ടെത്തിയതാണെന്നും ബില്‍ തിരിച്ചയക്കണമെന്നുമാണു കത്തില്‍. 

2016-17 വര്‍ഷം നടന്ന പ്രവേശനങ്ങള്‍ ക്രമവിരുദ്ധമാണെന്ന സര്‍ക്കാരിന്റെ സൂപ്പര്‍വൈസറി സമിതി കണ്ടെത്തല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും വരെ അംഗീകരിച്ചതാണ്. ഇത്തരം പ്രവേശനം ക്രമവല്‍ക്കരിക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തതാണെന്നും കത്തില്‍ സുധീരന്‍ എടുത്തുകാട്ടുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക