Image

ഭീകരാക്രമണ ഭീഷണി; ഗോവയില്‍ ജാഗ്രതാ നിര്‍ദേശം

Published on 07 April, 2018
ഭീകരാക്രമണ ഭീഷണി; ഗോവയില്‍ ജാഗ്രതാ നിര്‍ദേശം

പനാജി: ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന രഹസ്യന്വേഷണ വിവരത്തെ തുടര്‍ന്നു ഗോവയില്‍ അതീവ ജാഗ്രത. മത്സ്യബന്ധന ബോട്ടുകളില്‍ ഭീകരര്‍ ഗോവയിലെത്താന്‍ സാധ്യതയുണ്ടെന്നാണ്‌ വിവരം. ഇതേത്തുടര്‍ന്നു ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

തീരത്തു പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും ബോട്ടുകാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ഗോവന്‍ മന്ത്രി ജയേഷ്‌ സാല്‍ഗാവോന്‍കാര്‍ പറഞ്ഞു. ഗോവക്കു പുറമേ മുംബൈ, ഗുജറാത്ത്‌ തീരങ്ങളിലും ആക്രമണത്തിന്‌ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്‌. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെന്നും ജയേഷ്‌ കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക