Image

ഷീന ബോറ കൊലക്കേസ്‌ ഇന്ദ്രാണി മുഖര്‍ജി ആശുപത്രിയില്‍

Published on 07 April, 2018
ഷീന ബോറ കൊലക്കേസ്‌ ഇന്ദ്രാണി മുഖര്‍ജി ആശുപത്രിയില്‍


മുംബൈ: ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതി ഇന്ദ്രാണി മൂഖര്‍ജി ആശുപത്രിയില്‍. മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ ബോധമില്ലാത്ത അവസ്ഥയില്‍ ഇന്ദ്രാണി മൂഖര്‍ജിയെ എത്തിക്കുകയായിരുന്നു. ഇവരുടെ നിലവിലെ ആരോഗ്യനിലയെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

2015ലാണ്‌ ഷീന ബോറ കൊലക്കേസില്‍ എ.എന്‍.എക്‌സ്‌ മീഡിയ മുന്‍ മേധാവി കൂടിയായ ഇന്ദ്രാണി മൂഖര്‍ജി അറസ്റ്റിലായത്‌. 2012 ഏപ്രില്‍ കാണാതായ ഷീന ബോറ കൊല്ലപ്പെട്ടതായി 2015ല്‍ ഇന്ദ്രാണി മൂഖര്‍ജി വെളിപ്പെടുത്തിയത്‌. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ്‌ ഷീന എന്ന വിവരവും അവര്‍ കൊല ചെയ്യപ്പെട്ട ശേഷമാണ്‌ പുറത്തുവന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക