Image

ദില്ലിയില്‍ കനത്ത മഴയും പൊടിക്കാറ്റും: 24 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

Published on 07 April, 2018
ദില്ലിയില്‍ കനത്ത മഴയും പൊടിക്കാറ്റും: 24 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
ദില്ലി: ദില്ലിയില്‍ ശക്തമായ പൊടിക്കാറ്റും മഴയും കാരണം 24വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. അപ്രതീക്ഷിതമായുണ്ടായ മഴയേയും പൊടിക്കാറ്റിനേയും തുടര്‍ന്നാണ്‌ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്‌. ഇതോടെ നാല്‌ മണിക്കൂറോളം വൈകിയാണ്‌ വിമാനങ്ങള്‍ വിമാനത്താവളത്തിലിറങ്ങിയത്‌.

വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്യാന്‍ രണ്ട്‌ തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിമാനം അമൃത്സറില്‍ ഇറക്കിയതായി ഒരു യാത്രക്കാരന്‍ ട്വീറ്റില്‍ കുറിച്ചു. മഴയും പൊടിക്കാറ്റും മൂലം നിരവധി വിമാനങ്ങള്‍ അമൃത്സറിലേയ്‌ക്ക്‌ വഴിതിരിച്ച്‌ വിട്ടതായി വിസ്‌താര എയര്‍ലൈന്‍സിന്റെ ചീഫ്‌ സ്‌ട്രാറ്റജി ആന്‍ഡ്‌ കമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്‌ജീവ്‌ കപൂര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക