Image

കാണാതായ വിദേശ വനിത ലിഗയെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത്‌ കണ്ടതായി സൂചന

Published on 07 April, 2018
കാണാതായ വിദേശ വനിത ലിഗയെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത്‌ കണ്ടതായി സൂചന

കോവളം: വിദേശ വനിത ലിഗയെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്‌. ലിഗയെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത്‌ കണ്ടതായി വിദേശ ദമ്പതിക ളുടെ മൊഴി. ഇന്നലെ ഉച്ചയോടെ രാമേശ്വരത്തില്‍ നിന്നും കോവളത്തെത്തിയ ബല്‍ജിയന്‍ സ്വദേശികളാണ്‌ ലിഗയെ വ്യാഴാഴ്‌ച രാത്രി 8 മണിയോടെരാമേശ്വരം റെയില്‍വേ സ്‌റ്റേഷനു സമീപത്ത്‌ കണ്ടതായി പറയുന്നത്‌.

ഇന്നലെ ഉച്ചയോടെ കോവളത്തെത്തിയ ദമ്പതികള്‍ ബീച്ചിലെ നടപ്പാതയിലൂടെ
താമസിക്കാനുള്ള ഹോട്ടലിലേക്ക്‌ പോകുന്നതിനിടെ ലിഗയെ കാണാനില്ലെന്ന്‌
കാണിച്ച്‌ ഒട്ടിച്ചിരുന്ന നോട്ടീസ്‌ ശ്രദ്ധയില്‍ പെട്ട യുവതിയാണ്‌ രാമേശ്വരത്ത്‌ വെച്ച്‌ കഴിഞ്ഞ ദിവസം രാത്രി ഫോട്ടോയില്‍ ഉള്ള ലിഗയെ കണ്ടതായി ഹോട്ടലുകാരോട്‌ പറഞ്ഞത്‌.

ഹോട്ടലുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ കോവളം പൊലീസെത്തി യുവതി യോട്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ലിഗയെ മുഷിഞ്ഞ വേഷത്തിലും ക്ഷീണിത യായ നിലയിലുമാണ്‌ കണ്ടതെന്ന്‌ യുവതി കോവളം പൊലീസിനോട്‌ പറഞ്ഞു. വിവരത്തെ തുടര്‍ന്ന്‌ പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലേയ്‌ക്ക്‌തെരച്ചിലിനായി തിരിച്ചിട്ടുണ്ട്‌.

ഈ മാസം 14 നാണ്‌ തിരുവനന്തപുരം പോത്തന്‍കോട്‌ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന്‌ ഐറിഷ്‌ സ്വദേശിയായ ലിഗയെ കാണാതായത്‌. വിഷാദരോഗം പിടിപെട്ടതിനെ തുടര്‍ന്ന്‌ ചികിത്സയ്‌ക്കായി സഹോദരിയോടൊപ്പം എത്തിയതായിരുന്നു ലിഗ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക