Image

മെഡിക്കല്‍ കോളജ്‌ വിഷയത്തില്‍ ബല്‍റാമിനെ പിന്തുണച്ച്‌ കെ.സി വേണുഗോപാല്‍

Published on 07 April, 2018
മെഡിക്കല്‍ കോളജ്‌ വിഷയത്തില്‍ ബല്‍റാമിനെ പിന്തുണച്ച്‌ കെ.സി വേണുഗോപാല്‍


തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ്‌ വിഷയത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ്സില്‍ പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന്‌ മുമ്‌ബ്‌ നേതാക്കള്‍ എല്ലാവരുമായി ആലോചിക്കേണ്ടതായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജിന്‌ പിന്തുണ നല്‍കികൊണ്ടുള്ള നിയമനിര്‍മാണത്തെ വി.ടി ബല്‍റാം എം.എല്‍.എ വിമര്‍ശിച്ചിരുന്നു. എന്നാല്‍, രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമടക്കമുള്ള നേതാക്കള്‍ സര്‍ക്കാര്‍ നീക്കത്തെ അനുകൂലിക്കുകയായിരുന്നു.

എന്നാല്‍, മുതിര്‍ കോണ്‍ഗ്രസ്‌ നേതാവായ എ.കെ ആന്റണി മാനേജ്‌മെന്റുകള്‍ക്കെതിരേയും ബില്ല്‌ പാസാക്കിയതിനെതിരേയും രംഗത്തെത്തിയതിനു പിന്നാലെയാണ്‌ കെ.സി വേണുഗോപാലിന്റെയും വരവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക