Image

പിഎന്‍ബി ബാങ്ക്‌ തട്ടിപ്പ്‌; നീരവ്‌ മോദിക്കും മെഹല്‍ ചോസ്‌കിക്കും ജമ്യമില്ലാ അറസ്റ്റ്‌ വാറണ്ട്‌

Published on 08 April, 2018
പിഎന്‍ബി ബാങ്ക്‌ തട്ടിപ്പ്‌; നീരവ്‌ മോദിക്കും മെഹല്‍ ചോസ്‌കിക്കും ജമ്യമില്ലാ അറസ്റ്റ്‌ വാറണ്ട്‌


പി.എന്‍.ബി ബാങ്ക്‌ തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതികളായ സ്വര്‍ണവ്യാപാരി നീരവ്‌ മോദിക്കും അമ്മാവന്‍ മെഹല്‍ചോസ്‌ക്കിക്കും ജാമ്യമില്ലാ അറസ്റ്റ്‌ വാറണ്ട്‌. മുംബൈ സി.ബി.ഐ പ്രത്യേക കോടതിയാണ്‌ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.

പഞ്ചാബ്‌ നാഷനല്‍ ബാങ്കില്‍നിന്ന്‌ 11,400 കോടി രൂപ തട്ടിച്ച കേസിലാണ്‌ ഇരുവര്‍ക്കുമെതിരെ സിബിഐ നടപടി. ഇന്റര്‍പോളില്‍ നിന്നും ഇരുവര്‍ക്കുമെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ്‌ ലഭ്യമാക്കുന്നതിനും ഇത്‌ സഹായിക്കും.

നീരവ്‌ മോദി ഹോങ്കോങ്ങിലുണ്ടെന്ന നിഗമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റിനായി ഹോക്കോങിലെ ഇന്ത്യന്‍ എംബസിയുടേയും ഹോംങ്കോങ്‌ സര്‍ക്കാരിന്റെയും സഹായം തേടിയിരുന്നു. ഇന്ത്യിലെത്തി കേസില്‍ പങ്കിളാകളാകണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.

എന്നാല്‍ ഇതിനു വഴങ്ങാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക