Image

ഹര്‍ത്താലില്‍ പലയിടങ്ങളിലും അക്രമാസക്തം

Published on 09 April, 2018
ഹര്‍ത്താലില്‍ പലയിടങ്ങളിലും അക്രമാസക്തം
ദലിത് സംഘടകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ പലയിടങ്ങളിലും അക്രമാസക്തമായി. ഹര്‍ത്താല്‍ വകവെക്കാതെ പൊതുഗതാഗത വാഹനങ്ങള്‍ നിരത്തിലിറങ്ങിയത് ഹര്‍ത്താല്‍ അനുകൂലികളെ പ്രകോപിപ്പിച്ചു. പല സ്ഥലങ്ങളിലും ദലിത് സംഘടനാ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു.

മലപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുന്നു
എറണാകുളം, കോഴിക്കോട്, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞത്. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ അടക്കമുള്ള നിരവധി ദലിത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. സ്വകാര്യബസുകളും പമ്ബ സര്‍വീസ് ഒഴികെയുള്ള കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. വിവിധ ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനങ്ങള്‍ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക