Image

ദാദാ സാഹിബ്‌ ഫാല്‍ക്കെ എക്‌സലന്‍സ്‌ പുരസ്‌കാരം അനുഷ്‌ക ശര്‍മ്മയ്‌ക്ക്‌

Published on 09 April, 2018
ദാദാ സാഹിബ്‌ ഫാല്‍ക്കെ എക്‌സലന്‍സ്‌ പുരസ്‌കാരം അനുഷ്‌ക ശര്‍മ്മയ്‌ക്ക്‌

ദാദാ സാഹിബ്‌ ഫാല്‍ക്കെ എക്‌സലന്‍സ്‌ പുരസ്‌കാരം അനുഷ്‌ക ശര്‍മ്മയ്‌ക്ക്‌. മികച്ച അഭിനേത്രിയെന്നതും ശ്രദ്ധേയമായ സിനിമകള്‍ നിര്‍മ്മിച്ചതും പരിഗണിച്ചാണ്‌ ബോളിവുഡ്‌ താരം പുരസ്‌കാരത്തിന്‌ അര്‍ഹയായിരിക്കുന്നത്‌. ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാ സാഹിബ്‌ ഫാല്‍ക്കേയുടെ സ്‌മരണാര്‍ത്ഥം സിനിമയിലെ പ്രതിഭകള്‍ക്ക്‌ നല്‍കുന്ന അവാര്‍ഡാണ്‌ ദാദാ സാഹിബ്‌ ഫാല്‍ക്കെ എക്‌സലന്‍സ്‌ പുരസ്‌കാരം.

കഴിഞ്ഞ വര്‍ഷം എന്‍എച്ച്‌ 10, ഫില്ലോരി എന്നീ ചിത്രങ്ങളും അടുത്തിടെ ഹൊറര്‍ ചിത്രമായ പാരിയുമാണ്‌ അനുഷ്‌കയുടേതായി പുറത്തിറങ്ങിയത്‌. സഹോദരന്‍ കര്‍ണേഷ്‌ ശര്‍മ്മയുമായി ചേര്‍ന്നാണ്‌ അനുഷ്‌ക മൂന്ന്‌ ചിത്രങ്ങളും നിര്‍മ്മിച്ചത്‌. നിര്‍മ്മാണത്തിന്‌ പുറമേ മൂന്ന്‌ ചിത്രങ്ങളിലും പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നതും അനുഷ്‌ക തന്നെയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക