Image

പീഡനത്തിനിരയായ യുവതിയുടെ പിതാവിന്റെ സംസ്‌കാരം അലഹബാദ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

Published on 11 April, 2018
പീഡനത്തിനിരയായ യുവതിയുടെ  പിതാവിന്റെ സംസ്‌കാരം അലഹബാദ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉനാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ്‌ സിങ്ങാറിന്റെ പീഡനത്തിനിരയായ യുവതിയുടെ പിതാവിന്റെ ശവസംസ്‌കാരം അലഹബാദ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. യുവതിയുടെ അപേക്ഷയില്‍ കോടതി സ്വമേധയാ ആണ്‌ തീരുമാനമെടുത്തത്‌. കേസില്‍ വ്യഴാഴ്‌ച വാദം കേള്‍ക്കും.

അതിനിടെ, ഭര്‍ത്താവ്‌ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കുല്‍ദീപ്‌ സിങ്ങാറിന്റെ ഭാര്യ സംഗീത സിങ്ങാര്‍ രംഗത്തെത്തി. അദ്ദേഹം നിരപരാധിയാണ്‌. അദ്ദേഹം കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ കുടുംബ സമേതം ജീവനൊടുക്കും. അദ്ദേഹത്തിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണ്‌. തങ്ങള്‍ക്ക്‌ നീതി വേണം- സംഗീത മാധ്യമങ്ങളോട്‌ പറഞ്ഞു.

യുവതിയും കുടുംബവും യോഗിയുടെ വസതിയുടെ മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ്‌ സംഭവം പുറംലോകമറിയുന്നത്‌. തുടര്‍ന്ന്‌ യുവതിയുടെ പിതാവ്‌ പപ്പു സിങ്ങിനെ പൊലിസ്‌ കസ്റ്റഡിയിലടുത്തു. അടുത്ത ദിവസം ഇയാള്‍ കസ്റ്റഡിയില്‍ മരിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം എം.എല്‍.എയുടെ സഹോദരനെ പൊലിസ്‌ അറസ്റ്റു ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക