Image

താജ്മഹലിന്റെ പ്രവേശന മിനാരം തകര്‍ന്നുവീണു.

Published on 12 April, 2018
താജ്മഹലിന്റെ പ്രവേശന മിനാരം തകര്‍ന്നുവീണു.
കനത്ത മഴയിലും കാറ്റിലും ലോക പൈതൃകങ്ങളിലൊന്നായ താജ്മഹലിന് സമീപത്തെ മിനാരത്തിന് കേടുപാട് സംഭവിച്ചു. താജ്മഹലിന്റെ പ്രവേശന ഗേറ്റിന് മുകളിലുള്ള മിനാരമാണ് തകര്‍ന്നുവീണത്. ബുധനാഴ്ച രാത്രിയില്‍ ആഗ്രയില്‍ 130 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് വീശിയത്. ഇതേതുടര്‍ന്നാണ് മീനാരത്തില്‍ സ്ഥാപിച്ചിരുന്ന 12 അടി നീളമുള്ള ഇരുമ്പ് സ്തംഭം തകര്‍ന്നത്. അതേസമയം ആര്‍ക്കും പരിക്കേറ്റതായി വാര്‍ത്തകള്‍ ഇല്ല. തകര്‍ന്നുവീണ സ്തംഭത്തിന് ദര്‍വാസ് ഇ റൗസ എന്നാണ് വിളിക്കുന്നത്. അര്‍ധരാത്രിയോടനുബന്ധിച്ചാണ് അപകടം നടന്നത്. കൂടാതെ താജമഹലിലെ മറ്റൊരു താഴികകുടത്തിനും കേടുപാടുകളുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കാറ്റിനുപുറമെ ഇവിടെ 40 മിനിറ്റോളം ശക്തമായ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബാര്‍ജ് മേഖലയില്‍ കാറ്റിലും മഴയിലും 15 പേര്‍ മരിച്ചതായും 24 
പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ജൗന്‍പുരലെ ഷഹ്ഗഞ്ചിലുള്ള മുസ്ലീം പള്ളിയുടെ തൂണും തകര്‍ന്നുവീണിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക