കുവൈത്ത്: സംഘടിത ശക്തി സമൂഹ നന്മക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടു കൊല്ലം ജില്ലയില്‍ നിന്നും തൊഴിലാവശ്യാര്‍ഥം കുവൈത്തിന്റെ വിവിധ മേഖലകളില്‍ താമസിക്കുന്ന മുഴുവന്‍ പേരെയും ഒരു കുടക്കിഴില്‍ അണിചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അംഗത്വ വിതരണ കാന്പയിന് ആരംഭിച്ചു.
സെന്റ് ബേസില്‍ ഓര്‍ത്തോഡക്സ് ചര്‍ച്ച് വികാരിയും കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശിയുമായ ഫാ. മാത്യൂസ് എം. മാത്യൂസിന് അംഗത്വം നല്കി ജനറല്‍ സെക്രട്ടറി അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം രാജ്, ട്രഷറര്‍ തന്പി ലൂക്കോസ് ജോയിന്റ് ട്രഷറര്‍ സലില്‍ വര്‍മ, സെക്രട്ടറിമാരായ പ്രമീള്‍ പ്രഭാകരന്, റെജി മത്തായി, ജോയിന്റ് കണ്‍വീനര്‍ ഷാജി ആയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍