തിരുവനന്തപുരം:
കേരളത്തില്‍ ലോട്ടറി മാഫിയ അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
സംസ്ഥാനത്ത് വ്യാജ ലോട്ടറി വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി
സ്വീകരിക്കുമെന്ന് ധനമന്ത്രി നേരത്തെ സഭയില്‍ അറിയിച്ചിരുന്നു. വ്യാജ ലോട്ടറി
വിതരണം ചെയ്യുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം
പറഞ്ഞിരുന്നു.
വ്യാജലോട്ടറി കേസ് പാലക്കാട് ക്രൈബ്രാഞ്ച് എസ്പിയാണ്
അന്വേഷിക്കുന്നത്. സംസ്ഥാനത്ത് വ്യാജ ലോട്ടറി വ്യാപകമാണെന്നും പിന്നില്‍ വന്‍
മാഫിയയാണെന്നും ക്രൈംബ്രാഞ്ച് ഡി.ജിപി.ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോട്ടറി ഓഫീസുകളില്‍ കെട്ടുകണക്കിന് വ്യാജ ലോട്ടറികള്‍ അന്വേഷണത്തില്‍
കണ്ടെത്തിയിരുന്നു. വ്യാജന്മാര് സര്‍ക്കാരിന്റെ സമ്മാന തുക തട്ടിയെടുക്കുന്നതായും
റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല