Image

ഷിക്കാഗോയില്‍ ടാപ് വാട്ടറില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈയ്യത്തിന്റെ അംശം

പി പി ചെറിയാന്‍ Published on 14 April, 2018
ഷിക്കാഗോയില്‍ ടാപ് വാട്ടറില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈയ്യത്തിന്റെ അംശം
ഷിക്കാഗോ: ലെഡ് പോയ്‌സനിങ്ങനെ കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതിനിടെ ഷിക്കാഗൊ സിറ്റിയിലെ ടാപ് വാട്ടറില്‍ (കുടിവെള്ളത്തില്‍) തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈയ്യത്തിന്റെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
2797 വീടുകളില്‍ നിന്നും ശേഖരിച്ച കുടിവെള്ളത്തിന്റെ സാംമ്പിളുകളില്‍ 70 %ത്തിനും ലെഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ടാപ് വാട്ടര്‍ ഉപയോഗിക്കുന്ന 10 വീടുകളില്‍ ശരാശരി 3 വീടുകളില്‍ ഈയ്യത്തിന്റെ അളവ് കണ്ടെ ത്തിയിരിക്കുന്നത് ബില്യന്റെ  അഞ്ചു ഭാഗമാണ്. ഇത് യുഎസ് ഫുഡ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ നിശ്ചയിച്ച കുറഞ്ഞ തോതിനേക്കാള്‍ അധികമാണ്.

സ്ട്രീറ്റുകളേയും വീടുകളേയും ബന്ധിപ്പിക്കുന്ന ലെഡ് സര്‍വ്വീസ്  ലൈനുകളുടെ അഭാവമാണ് മാരകമായ ലോഹം കുടി വെള്ളത്തില്‍ കണ്ടെത്താന്‍ കാരണമെന്ന് കരുതുന്നു.ഷിക്കാഗോ സിറ്റിയുടെ പബ്ലിക്ക് വാട്ടര്‍ സിസ്റ്റം നവീകരിക്കാന്‍ മേയര്‍ മില്യണ്‍ കണക്കിന് ഡോളറാണ് വായ്പാ എടുത്തിരിക്കുന്നത്.

മറ്റു അമേരിക്കന്‍ സിറ്റികളെ അപേക്ഷിച്ച് കുടിവെള്ളത്തിന് ഏറ്റവും കുറവ് തുക നല്‍കുന്നത് ഷിക്കാഗോക്കാരാണ്. ലെഡിന്റെ അംശം ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗജ്യന കിറ്റുകള്‍ ലഭ്യമാണ്. സിറ്റിയുടെ  www.chicagowaterquality.org ല്‍ നിന്നും കൂടുതല്‍ വിവരം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഷിക്കാഗോയില്‍ ടാപ് വാട്ടറില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈയ്യത്തിന്റെ അംശം
ഷിക്കാഗോയില്‍ ടാപ് വാട്ടറില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈയ്യത്തിന്റെ അംശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക