Image

ആദര്‍ശ് അഴിമതി: മഹാരാഷ്ട്ര ധനകാര്യ സെക്രട്ടറി അറസ്റ്റില്‍

Published on 21 March, 2012
ആദര്‍ശ് അഴിമതി: മഹാരാഷ്ട്ര ധനകാര്യ സെക്രട്ടറി അറസ്റ്റില്‍
മുംബൈ: ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതിക്കേസില്‍ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ധനകാര്യ സെക്രട്ടറിയുമായ പ്രദീപ് വ്യാസ് അറസ്റ്റില്‍. സി.ബി.ഐ. അന്വേഷണസംഘമാണ് പ്രദീപ് വ്യാസിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് പ്രദീപ്. 

മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഡിഫന്‍സ് എംപ്ലോയീസ് എസ്‌റ്റേറ്റ് ഓഫീസര്‍ ആര്‍.സി.താക്കൂര്‍, റിട്ട. ബ്രിഗേഡിയര്‍ എം.എം. വാഞ്ചു, മഹാരാഷ്ട്ര നഗരവികസന വകുപ്പ് മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി.വി.ദേശ്മുഖ്, മുന്‍ മേജര്‍ ജനറല്‍ എ.ആര്‍. കുമാര്‍ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായ പ്രമുഖര്‍. ജയരാജ് പഥക് എന്ന ഐ.എ.എസ്. ഓഫീസറും കേസില്‍ പ്രതിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക