കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ പൂനം യാദവിനു നേരെ ആക്രമണം
VARTHA
15-Apr-2018

വാരണാസി: ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടിയ പൂനം യാദവിനു നേരെ അജ്ഞാതരുടെ ആക്രണണം. ഭാരോദ്വഹനത്തിലാണ് പൂനം സ്വര്‍ണം നേടിയത്.
വാരണാസിയിലെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു പൂനത്തിന് നേരെ ആക്രമണമുണ്ടായത്. ഒരു കൂട്ടം ആളുകള്‍ പൂനത്തിന് നേരെ ഇഷ്ടികയും കല്ലുകളും വലിച്ചെറിയുകയായിരുന്നു. ആക്രമിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
പൂനത്തിനൊപ്പമുണ്ടായിരുന്ന അച്ഛനും സഹോദരനുമടക്കമുള്ളവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്രതീക്ഷിത ആക്രണത്തില്‍ അവരും താഴെ വീഴുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് സംഘര്‍ഷത്തില്‍ നിന്നും രക്ഷിച്ചത്.
സംഭവത്തിന് പിന്നില്‍ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് പോലീസ് പറയുന്നത്. പൂനത്തിന്റെ ബന്ധുക്കളും അടുത്ത ഗ്രാമത്തിലെ ഗ്രാമത്തലവനും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായും, തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച പൂനത്തിനു
Facebook Comments