Image

ന്യൂജേഴ്‌സി പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയ തിരുനാള്‍ 2018 ഏപ്രില്‍ 28, 29 തീയതികളില്‍

ജോസഫ് ഇടിക്കുള. Published on 17 April, 2018
ന്യൂജേഴ്‌സി പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയ തിരുനാള്‍ 2018 ഏപ്രില്‍ 28, 29 തീയതികളില്‍
ന്യൂജേഴ്‌സി : പാറ്റേഴ്‌സണ്‍  സെന്റ്  ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയ തിരുനാള്‍ 2018 ഏപ്രില്‍ 28, 29 ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുന്നു.
ഏപ്രില്‍  20 വെള്ളിയാഴ്ച് വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചു ലദീഞ്ഞും തുടര്‍ന്നു കൊടിയേറ്റവും നടക്കും. വികാരി ഫാ. ജേക്കബ് ക്രിസ്റ്റി കൊടി ഉയര്‍ത്തുന്നതോടെയാണ് തിരുനാളിനു തുടക്കം കുറിക്കുന്നത്. 

28 ശനിയാഴ്ച്ച വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ  വിശുദ്ധ കുര്‍ബാനയ്ക്കു പ്രത്യേക അതിഥിയായി എത്തുന്ന സിറോ മലബാര്‍ ഷിക്കാഗോ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മികത്വം വഹിക്കും  ഫാ. ജോസ് കണ്ടത്തിക്കുടി, ഇടവക വികാരി ഫാ : ജേക്കബ് ക്രിസ്റ്റി തുടങ്ങിയവര്‍  സഹകാര്‍മ്മികരായിരിക്കും. തുടര്‍ന്ന് പള്ളി ഓഡിറ്റോറിയത്തില്‍ റോബി കുട്ടപ്പശ്ശേരിയുടെ നേതൃത്വത്തില്‍  ഇടവകയിലെ കലാകാരന്മാര്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ജീവിത ചരിത്രം സദസ്സില്‍ അവതരിപ്പിക്കും, കൂടാതെ  സെന്റ്  ജോര്‍ജ് ആര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന  ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക്  ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നേതൃത്വം നല്‍കും, തുടര്‍ന്ന് പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ആഘോഷമായ റാസ  നഗരംചുറ്റി  തിരിച്ചു പള്ളിയില്‍ പര്യവസാനിക്കും. തുടര്‍ന്ന് വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും, തിരുനാളിനോട് അനുബന്ധിച്ചു  വിവിധ സ്റ്റാളുകളും  ഒരുക്കിയിട്ടുണെണ്ടന്നു പാരിഷ് ട്രസ്റ്റിമാരായ  തോമസ് തോട്ടുകടവില്‍, . ജോംസണ്‍ ഞാലിമ്മാക്കല്‍എന്നിവര്‍ അറിയിച്ചു.
എല്ലാ വിശ്വാസികളെയും ഈ  പെരുനാളിലേക്ക് സ്‌നേഹത്തോടെ ക്ഷണിക്കുന്നുവെന്ന്  ഇടവക വികാരി ഫാ :ജേക്കബ് ക്രിസ്റ്റി, പെരുനാള്‍ പ്രസുദേന്തിമാരായ  സെന്റ് തോമസ് വാര്‍ഡ് പ്രതിനിധി ആല്‍ബര്‍ട്ട് കണ്ണമ്പള്ളി  എന്നിവര്‍  അറിയിച്ചു.

വാര്‍ത്ത : ജോസഫ് ഇടിക്കുള.

ന്യൂജേഴ്‌സി പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയ തിരുനാള്‍ 2018 ഏപ്രില്‍ 28, 29 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക