Image

ചാക്കോ കണിയാലില്‍ (85) ചിക്കാഗോയില്‍ നിര്യാതനായി

Published on 17 April, 2018
ചാക്കോ കണിയാലില്‍ (85) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ടും (കോട്ടയം) ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ജോ. സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന ചാക്കോ കണിയാലില്‍ (85) നിര്യാതനായി. ഓള്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ പരേതയായ സി.ജെ അന്നമ്മ കൈപ്പുഴ ചാമക്കാലായില്‍ കിഴക്കേതില്‍ കുടുംബാംഗം.
മക്കള്‍: വിനി മാത്യുകുട്ടി പൂതകാട്ടില്‍ (ഡാലസ്), ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നിവയുടെ മുന്‍ പ്രസിഡന്റും കേരളാ എക്‌സ്പ്രസ്സ് പത്രത്തിന്റെ എഡിറ്ററുമായ ജോസ് കണിയാലി, ജിമ്മി കണിയാലി (ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി)
മരുമക്കള്‍: മാത്യുകുട്ടി പൂതക്കാട്ട് (ഡാലസ്), ലൂസി നരിച്ചിറയില്‍, ലിന്‍സി കല്ലാറ്റ്. ഏഴു കൊച്ചുമക്കളുണ്ട്.
പൊതുദര്‍ശനം ഏപ്രില്‍ 21 ശനിയാഴ്ച രാവിലെ എട്ടുമണിക്കു മെയ്വുഡിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ചര്‍ച്ചില്‍ .ഒന്‍പത് മണിക്ക്സംസ്‌കാര ശുശ്രൂഷ. തുടര്‍ന്ന് ഹില്‍ സൈഡ് ക്‌നാനായ സെമിത്തേരിയില്‍ സംസ്‌കാരം. 
ചാക്കോ കണിയാലില്‍ (85) ചിക്കാഗോയില്‍ നിര്യാതനായി
Join WhatsApp News
George Nadavayal 2018-04-17 19:20:43
കണിയാലിക്കുടുംബത്തിന്റെ തേജോരൂപമായ ചാക്കോസാറിന്റെ ദേഹവിയോഗത്തിലുള്ള അഗാധമായ ദു:ഖം പ്രാർത്ഥനാ  പുഷ്പങ്ങളായ്‌ അർപ്പിയ്ക്കുന്നൂ. അമേരിക്കൻ മലയാളിയുടെ സാംസ്കാരിക ചരിത്രം അക്ഷര ദീപങ്ങളാക്കി ജ്വലിപ്പിച്ചവർക്ക്‌ കണിയാലിക്കുടുംബം മാർഗ്ഗദീപമാണ്‌. ചാക്കോസാറിന്റെ സ്മരണകൾക്കു മുമ്പിൽ  ആദരാഞ്ജലികൾ.
Roychengannur 2018-04-17 19:46:01
My heartfelt condolences!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക