Image

ബ്ലൂവെയ്‌ലിനു പിന്നാലെ വീണ്ടും കൊലയാളി ഗെയിം; മരിച്ചത് മലയാളി വിദ്യാര്‍ത്ഥി

Published on 18 April, 2018
ബ്ലൂവെയ്‌ലിനു പിന്നാലെ വീണ്ടും കൊലയാളി ഗെയിം; മരിച്ചത് മലയാളി വിദ്യാര്‍ത്ഥി
ബ്ലൂവെയിലിന് പിന്നാലെ അയണ്‍ ബട്ട് എന്ന പേരില്‍ കൊലയാളി ഗെയിം സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നു. ഗെയിമിന്റെ ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനിടെ ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷ് ബംഗ്ലൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു.
24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ദൂരം ബൈക്കില്‍ തനിച്ച് യാത്ര ചെയ്യണമെന്നായിരുന്നു കമ്പനിയുടെ ടാസ്‌ക്. ഇത് പൂര്‍ത്തിയാക്കുന്നതിനായി വേഗത്തില്‍ ബൈക്കോടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

ആദ്യം ബംഗളൂരുവിലേക്കും അവിടെ നിന്ന് ഹൂബ്ലിയിലേക്കും പോകാനായിരുന്നു മിഥുന്റെ പദ്ധതി. ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍വച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മിഥുന്‍ മരിക്കുകയായിരുന്നു. കോയമ്പത്തൂരിലേക്ക് എന്നുപറഞ്ഞ് ഇന്നലെ വൈകീട്ടാണ് മിഥുന്‍ വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് അയേണ്‍ ബട്ട് അസോസിയേഷന്‍ എന്ന ബൈക്ക് റൈഡിംഗ് ഗെയിമിന്റെ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ വേണ്ടി സ്വന്തം ബൈക്കില്‍ പുറപ്പെടുകയായിരുന്നു. ടാസ്‌ക് പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കാന്‍ യാത്ര തുടങ്ങുമ്പോഴുള്ള ബൈക്കിന്റെ കിലോമീറ്റര്‍ റീഡിംഗും തിരിച്ചെത്തുമ്പോഴുള്ള റീഡിംഗും ഓണ്‍ലൈനിലൂടെ അയച്ചുകൊടുക്കണമെന്നാണ് ഗെയിമിന്റെ നിയമം.

എന്നാല്‍, ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിന് മുന്നേ മിഥുന്‍ മരണത്തിന് കീഴടങ്ങി. കൗമാരക്കാരെ മരണത്തിലെത്തിക്കുന്ന ബ്ലൂവെയില്‍ ഓണ്‍ലൈന്‍ ഗെയിം കേരളത്തിലും യുവാക്കളുടെ ജീവനെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു കൊലയാളി കൂടി പുറത്തുവരുന്നത്. ബ്ലൂവെയില്‍ പോലെ വ്യാപകമല്ല അയണ്‍ ബട്ട് എന്നാണ് ആദ്യ സൂചനകള്‍.

50 ഘട്ടമുള്ള ഗെയിമിന്റെ ഓരോ ഘട്ടവും വിചിത്രവും ഭീകരവുമാണ്. വെബ് സൈറ്റില്‍ പ്രവേശിപ്പിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ വരുന്ന മുന്നറിയിപ്പും വെല്ലുവിളികളിമുള്ള ആകൃഷ്ടതയാണ് കൗമാരക്കാരെ കെണിയില്‍ പെടുത്തുന്നത്. സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റഷ്യയില്‍ നിന്ന് തുടങ്ങിയിരുന്ന ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെയിലിലേക്ക് കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുവെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതോടെ പോലീസ് ശക്തമായ ബോധവത്കരണം നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക