Image

ഫേഷ്യല്‍ റെക്കഗ്‌നീഷന് അനുമതി തേടി ഫെയ്‌സ്ബുക്ക്

Published on 22 April, 2018
ഫേഷ്യല്‍ റെക്കഗ്‌നീഷന് അനുമതി തേടി ഫെയ്‌സ്ബുക്ക്

ബ്രസല്‍സ്: ഫേഷ്യല്‍ റെക്കഗ്‌നീഷന്‍ സംവിധാനത്ത് ഫെയ്‌സ്ബുക്ക് യൂറോപ്പിലെയും കാനഡയിലെയും ഉപയോക്താക്കളില്‍നിന്ന് അനുമതി തേടിത്തുടങ്ങി. ഫോട്ടോകളിലും വീഡിയോകളിലും ഉപയോക്താക്കളുടെ മുഖം സ്വയം തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്ന സന്പ്രദാമാണിത്.

കാനഡയ്ക്കു പുറത്ത് 2011ല്‍ തന്നെ ഈ രീതി ആരംഭിച്ചിരുന്നുവെങ്കിലും തൊട്ടടുത്ത വര്‍ഷം തന്നെ യൂറോപ്യന്‍ യൂണിയനില്‍ ഇതു പിന്‍വലിച്ചിരുന്നു. റെഗുലേറ്റര്‍മാരും സ്വകാര്യതാവാദികളും പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലായിരുന്നു പിന്‍വലിക്കല്‍.

നിലവില്‍ പുതിയ വിവര സ്വകാര്യതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി ഓപ്റ്റ് ഇന്‍ പെര്‍മിഷനുകളുടെ കൂട്ടത്തിലാണ് ഫേഷ്യല്‍ റെക്കഗ്‌നീഷനും അനുമതി തേടുന്നത്. 

എന്നാല്‍, ഇതിനെതിരേ ഒരിക്കല്‍ക്കൂടി ശക്തമായ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ശതകോടിക്കണക്കിന് ഫോട്ടോകളില്‍ ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കുന്നത് സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്നാണ് വിമര്‍ശകര്‍ നിരത്തുന്ന ന്യായം. ആളുകളെ നിരീക്ഷിക്കാനുള്ള ശേഷിയല്ല, നിയമത്തെ അനുസരിക്കാനുള്ള സന്നദ്ധതയാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ തെളിയിക്കേണ്ടതെന്നും അവര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക