Image

ദുല്‍ഖര്‍ നായകനായ എബിഡിഡി തെലുങ്കിലേക്ക്‌

Published on 25 April, 2018
ദുല്‍ഖര്‍ നായകനായ എബിഡിഡി തെലുങ്കിലേക്ക്‌

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഹിറ്റ്‌ ചിത്രം എബിസിഡി തെലുങ്കിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നു. തെലുങ്കിലെ യുവനടന്മാരില്‍ ശ്രദ്ധേയനും സൂപ്പര്‍താരമായ അല്ലു അര്‍ജുന്റെ ഇളയ സഹോദരന്‍ അല്ലു സിരീഷാണ്‌ ദുല്‍ഖര്‍ അവതരിപ്പിച്ച ജോണ്‍സ്‌ എന്ന കഥാപാത്രമായെത്തുക. ട്വിറ്ററിലൂടെ സിരീഷ്‌ തന്നെയാണ്‌ റീമേക്ക്‌ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്‌ വിട്ടത്‌.

നവാഗതനായ സഞ്‌ജീവ്‌ റെഡ്ഡിയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. മധുര ശ്രീധര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മറ്റുതാരങ്ങള്‍ ആരൊക്കെയാകുമെന്ന്‌ അറിയിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക