Image

വടകര എന്‍ആര്‍ഐ ഫോറം പൊന്‍കണി ശ്രദ്ധേയമായി

Published on 25 April, 2018
വടകര എന്‍ആര്‍ഐ ഫോറം പൊന്‍കണി ശ്രദ്ധേയമായി

ദമാം: കിഴക്കന്‍ പ്രവിശ്യലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമായ വടകര എന്‍ആര്‍ഐ ഫോറത്തിന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം പ്രവിശ്യയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ വ്യവസായ മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി.

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പത്തു വര്‍ഷം പിന്നിടുന്ന സംഘടന വിഭവസമൃദ്ധമായ വിഷുസദ്ധ്യയോടേയാണു പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുന്നൂറോളം പേര്‍ പങ്കെടുത്ത ആഘോഷപരിപാടി ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ഡോ: ഇസ്മയില്‍ മരിതേരി ഉദ്ഘാടനം ചെയ്തു. പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇറക്കിയ പുതിയ ലോഗൊ പ്രകാശനം ടി.പി.എം ഫസല്‍ നിര്‍വഹിച്ചു. ആധുനിക സംവിധാനത്തോടെ പുറത്തിറക്കുന്ന ഡിജിറ്റല്‍ മെംബഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനം മുഖ്യ രക്ഷാധികാരി ജമാല്‍ വില്യാപ്പള്ളി ഫോറം മെംബര്‍ നജീബ് പുല്ലുപറന്പിലിന് നല്‍കി നിര്‍വഹിച്ചു. സാജിദ് ആറാട്ടുപുഴ വിഷു സന്ദേശം നല്‍കി. അബ്ദുള്ള മഞ്ചേരി, മാലിക് മക്ബൂല്‍, ഇ.എം. കബീര്‍, ഷാജി മതിലകം, ഷാജി വയനാട്, പി.എം. നജീബ്,അഷ് റഫ് ആളത്ത്, പി.ടി. അലവി, റഷീദ് ഉമ്മര്‍, താജു അലിയാര്‍, നജീബ് എരഞ്ഞിക്കല്‍, ബൈജു കുട്ടനാട്, രാജു നായിഡു, ജയരാജ് കൊയിലാണ്ടിക്കൂട്ടം, ഡോ:ഇസ്മയില്‍, ഡോ:ഹാഷിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

റഹ്മാന്‍ കാരയാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളത്തിന്നു ബിനീഷ് ഭാസ്‌ക്കര്‍ സ്വാഗതവും അഷ് റഫ് നന്ദിയും പറഞ്ഞു.തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് ജിഗീഷ് നംബ്യാര്‍, ഷിമ്മല്‍ മോഹന്‍, കാവ്യാ ഷിമ്മല്‍, രമ്യ ബിനീഷ് നേതൃത്തം നല്‍കി. ഫോറം മെംബര്‍ അരവിന്ദ് (സെവന്‍ ബീറ്റ്‌സ് ഓര്‍ക്കസ്ട്ര) നടത്തിയ ലൈവ് ഗാനമേള വേറിട്ട അനുഭവമായി. വനിതാ വിഭാഗം ഒരുക്കിയ സധ്യക്ക് രാമചന്ദ്രന്‍ കാര്‍ത്തികപ്പള്ളി, അഷ് റഫ് വടകര, ജോസ്‌ന രഞ്ചിത്ത്, ഷംസീറ മഷൂദ് എന്നിവര്‍ നേതൃത്വം നല്‍കി. രാംജിത്, മമ്മു വടകര, സകീര്‍, വാസുദേവന്‍, മഷൂദ്, കെ.പി. സുധീര്‍, ഫൈസല്‍ കുറ്റിയാടി,രതീഷ് ചെമ്മരത്തൂര്‍, സിദ്ധാര്‍ഥ്, യൂനുസ്, ജോഷില്‍, നിഷാദ് കുറ്റിയാടി, നിസാര്‍,ബിജു, രമേശ് പി.കെ. കാരയാട്, സി.കെ. പ്രേമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക