Image

ഫെയ്ത്ത് ഫോര്‍മേഷന്‍ വാര്‍ഷികം ആഘോഷിച്ചു

Published on 25 April, 2018
ഫെയ്ത്ത് ഫോര്‍മേഷന്‍ വാര്‍ഷികം ആഘോഷിച്ചു

ഖൈത്താന്‍ (കുവൈത്ത്): സീറോ മലങ്കര ഫെയ്ത്ത് ഫോര്‍മേഷന്റെ ആഭിമുഖ്യത്തില്‍ സ്പാര്‍ക് 2018 എന്ന പേരില്‍ വാര്‍ഷികം ആഘോഷിച്ചു. ഏപ്രില്‍ 20ന് ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ നടന്ന പരിപാടി അപ്പസ്‌തോലിക് വികാരിയേറ്റു നോര്‍ത്തേണ്‍ അറേബ്യയുടെ കാറ്റക്കിസം ഡയറക്ടര്‍ ഫാ. ഫ്രാങ്കോ പെരേര ഉദ്ഘാടനം ചെയ്തു. 

ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫാ. ബിനോയ് കൊച്ചുകരീക്കത്തില്‍ ഇന്നത്തെ തലമുറക്കുവേണ്ട നന്മകളെ പറ്റിയും മറ്റുള്ളവര്‍ക്ക് എങ്ങനെ നല്ല മാതൃക ആകാം എന്നതിനെപ്പറ്റിയും സംസാരിച്ചു.

പ്രസിഡന്റ് രാജന്‍ മാത്യു, ജനറല്‍ സെക്രട്ടറി സണ്ണി തോമസ്, ഫെയ്ത്ത് ഫോര്‍മേഷന്‍ ഹെഡ് മാസ്റ്റര്‍ കോശി വര്‍ഗീസ്, അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ലിറ്റി മേരി, കാതറിന്‍ ബിനു, ഫെയ്ത്ത് ഫോര്‍മേഷന്‍ കുട്ടികളെ പ്രതിനിധീകരിച്ച് ഡാനി തോമസും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഫെയ്ത്ത് ഫോര്‍മേഷന്റെ വെബ്‌സൈറ്റും പുതിയ ലോഗോയും പ്രകാശനം ചെയ്തു. തുടര്‍ന്നു മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ കലാപരിപാടികള്‍ അരങ്ങേറി. പാപ്പാ മംഗളത്തോടുകൂടി ആഘോഷപരിപാടികള്‍ സമാപിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക