Image

മരതകം ബ്രോഷര്‍ പ്രകാശനം ചെയ്തു

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി. Published on 02 May, 2018
മരതകം ബ്രോഷര്‍ പ്രകാശനം ചെയ്തു
അബുദാബി : അബുദാബിയിലെ നാല് സാംസ്‌കാരിക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മുസ്സഫയിലെ മലയാളി സമാജത്തില്‍ സംഘടിപ്പിക്കുന്ന 'മരതകം' എന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം കേരളാ നിയമ സഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ നിര്‍വ്വഹിച്ചു.
സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി മെയ് 11 ന് അബുദാബി മലയാളി സമാജത്തില്‍ ഒരുക്കുന്ന പരിപാടിയില്‍ പ്രവാസ ലോകത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ വരും ഇപ്പോള്‍ യു. എ. ഇ. യില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന വരുമായ നൂറ് തൊഴിലാളികളെ ആദരിക്കും.

ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ പ്രോഗ്രാം ഡയരക്ടര്‍ ഷഫീല്‍ കണ്ണൂര്‍, പി. പത്മനാഭന്‍, സലിം ചിറക്കല്‍, സുബൈര്‍ തളിപ്പറമ്പ്, സിദ്ധീഖ് ചേറ്റുവ, ഷൗക്കത്ത് വാണിമേല്‍, റജീദ് പട്ടോളി, അനസ് കൊടുങ്ങല്ലൂര്‍, നൗഷാദ് തുടങ്ങിയ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍  സംബന്ധിച്ചു. വിവരങ്ങള്‍ക്ക് : 050 959 8474, 055 459 0964

 പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി.

മരതകം ബ്രോഷര്‍ പ്രകാശനം ചെയ്തു
മരതകം ബ്രോഷര്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക