കാവേരി വിഷയത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Published on 02 May, 2018
കാവേരി വിഷയത്തില്‍ കോടതി ഉത്തരവുപ്രകാരമുള്ള സമഗ്ര പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രണ്ട് ആഴ്ചത്തെ സമയം ആവശ്യപ്പെട്ടാണ് കേന്ദ്രം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനു കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതിയുടെ വിമര്‍ശിച്ചിരുന്നു. മേയ് മൂന്നിനകം സമഗ്ര പദ്ധതി തയാറാക്കി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല