Image

കസ്റ്റഡി മരണം, സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു

Published on 02 May, 2018
കസ്റ്റഡി മരണം, സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന് കോടതി ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിഐക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

സിഐക്ക് ശ്രീജിത്തിന്റെ മരണത്തില്‍ നേരിട്ട് പങ്കുണ്ടോ എന്ന് കോടതിയും ആരാഞ്ഞിരുന്നു. ക്രിസ്പിന് മരണത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അതിനാല്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ആദ്യഘട്ടത്തില്‍ എതിര്‍ത്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക