Image

വസ്‌ത്രധാരണമല്ല ബലാത്സംഗങ്ങളുടെ കാരണം; മന്ത്രി നിര്‍മ്മലാ സീതാരാമന്‍

Published on 08 May, 2018
വസ്‌ത്രധാരണമല്ല ബലാത്സംഗങ്ങളുടെ കാരണം; മന്ത്രി നിര്‍മ്മലാ സീതാരാമന്‍


ന്യൂഡല്‍ഹി: സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നിലപാട്‌ വ്യക്തമാക്കി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സ്‌ത്രീകളുടെ വേഷധാരണമാണ്‌ ബലാത്സംഗങ്ങളുടെ കാരണമെന്ന്‌ പറയുന്നത്‌ വിഡ്‌ഢിത്തമാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വേഷമാണ്‌ പ്രശ്‌നമെങ്കില്‍ എങ്ങിനെയാണ്‌ പ്രായം ചെന്നവരും കുട്ടികളും പീഡനത്തിനിരയാകുന്നുവെന്നും നിര്‍മ്മല സീതാരാമന്‍ ചോദിക്കുന്നു.

സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ നിയമനിര്‍വഹണ സംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പത്തില്‍ ഏഴും ഇരയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അയല്‍വാസികളോ ആണ്‌. അന്വേഷണ ഏജന്‍സികള്‍ പരപ്രേരണ കൂടാതെ സംരംഭങ്ങളില്‍ മുന്‍കൈ എടുക്കാനുള്ള സന്നദ്ധത കാണിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നമ്മൂടെ കുടുംബത്തിലെ ആണ്‍കുട്ടികളുടെ മനോനില വീടുകളില്‍ നിന്നുതന്നെ ഉയര്‍ത്തണമെന്ന്‌ ശക്തമായി വാദിക്കുന്നതായും അവര്‍ വ്യക്തമാക്കി. എഫ്‌ഐസിസിഐ നടത്തിയ സ്‌റ്റോറീസ്‌ ദാറ്റ്‌ മാറ്റര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക