Image

ഫ്‌ലിപ്‌കാര്‍ട്ടിനെ വാള്‍മാര്‍ട്ട്‌ ഏറ്റെടുക്കുന്നു: പ്രഖ്യാപനമായി

Published on 09 May, 2018
ഫ്‌ലിപ്‌കാര്‍ട്ടിനെ വാള്‍മാര്‍ട്ട്‌ ഏറ്റെടുക്കുന്നു:  പ്രഖ്യാപനമായി
ഫ്‌ലിപ്‌കാര്‍ട്ടിനെ അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട്‌ ഏറ്റെടുക്കുന്നു എന്ന വാര്‍ത്ത അല്‌പം മുന്‍പ്‌ ഉറപ്പിച്ചു. സോഫ്‌റ്റ്‌ ബാങ്കിന്റെ കൈവശമുള്ള ഫ്‌ലിപ്‌കാര്‍ട്ടിന്റെ 20 ശതമാനം ഓഹരികള്‍ തങ്ങള്‍ വാള്‍മാര്‍ട്ടിന്‌ വില്‍ക്കുകയാണെന്ന്‌ ബാങ്കിന്റെ സി ഇ ഒ, മസയോഷി സണ്‍ ഔദ്യോഗികമായി അറിയിച്ചു.

ടോക്യോവിലായിരുന്നു പ്രഖ്യാപനം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റ്‌ ഏറ്റെടുക്കല്‍ കൂടിയാണ്‌ ഇത്‌.

ഇ കോമേഴ്‌സ്‌ ബിസിനസ്‌ രംഗത്തെ ലോകത്തെ ഏറ്റവും വലിയ ഡീലിനാണ്‌ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്‌. 26,000 കോടി രൂപയ്‌ക്കാണ്‌ സോഫ്‌റ്റ്‌ ബാങ്ക്‌ ഷെയറുകള്‍ കൈമാറുന്നത്‌. ഫ്‌ലിപ്‌കാര്‍ട്ടിന്റെ 65 ശതമാനത്തോളം ഓഹരികള്‍ വാങ്ങുന്ന വാള്‍മാര്‍ട്ട്‌ ഫ്‌ലിപ്പ്‌കാര്‍ട്ടില്‍ 13,000 കോടി രൂപയുടെ പുതിയ നിക്ഷേപവും നടത്തും.

മൊത്തം ഒരു ലക്ഷം കോടിയില്‍ അധികം രൂപയാണ്‌ വാള്‍മാര്‍ട്ട്‌ മുടക്കുക. ഇവര്‍ക്ക്‌ പുറമെ ഗൂഗിളിന്റെ പേരന്റ്‌ കമ്പനിയായ ആല്‍ഫബെറ്റ്‌ ഫ്‌ലിപ്പ്‌കാര്‍ട്ടില്‍ ഓഹരികള്‍ വാങ്ങും എന്ന്‌ അറിയിച്ചു. 15 ശതമാനം ഓഹരികള്‍ ഇവര്‍ വാങ്ങുമെന്നാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക