Image

ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇന്ത്യ യുദ്ധവിമാനങ്ങള്‍ വിന്യസിക്കും

Published on 09 May, 2018
ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇന്ത്യ യുദ്ധവിമാനങ്ങള്‍ വിന്യസിക്കും

ന്യൂദല്‍ഹി: ചൈനീസ്‌ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത്‌ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനൊരുങ്ങി ഇന്ത്യ.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യമായാണ്‌ യുദ്ധവിമാനങ്ങള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹങ്ങളില്‍ സ്ഥാപിക്കാനൊരുങ്ങുന്നത്‌. മലാക്ക, സുണ്ട, ലുംബോക്‌ സ്‌ട്രെയിറ്റ്‌ എന്നീ മേഖലകളോട്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിവിടം. ഇന്ത്യന്‍ മഹാസമുദ്രത്തെയും സൗത്ത്‌ ചൈന കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ പാതയാണ്‌ മലാക്ക, സുണ്ട, ലുംബോക്‌ സ്‌ട്രെയിറ്റുകള്‍. ലോകവ്യാപാരത്തിന്റെ 70 ശതമാനവും നടക്കുന്നത്‌ ഈ കടലിടുക്കുകളിലൂടെയാണ്‌.

അടുത്തിടെ ചൈനയുടെ യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഈ ഭാഗത്ത്‌ കടന്നതായി സൂചനകള്‍ ലഭിച്ചിരുന്നു. ഇതോടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനൊരുങ്ങുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക