Image

കാനഡയില്‍ നൃത്ത വിസ്മയവുമായി ശോഭന എത്തി

അനില്‍ പെണ്ണുക്കര Published on 09 May, 2018
കാനഡയില്‍ നൃത്ത വിസ്മയവുമായി ശോഭന എത്തി
സമ്പൂര്‍ണ്ണ വിജയമായിരുന്ന തന്റെ കൃഷ്ണ എന്ന നൃത്ത സംഗീത ശില്പത്തിന് ശേഷം ഡാന്‍സിംഗ് ഡ്രംസ് 'ട്രാന്‍സ്' എന്ന രണ്ടു മണിക്കൂര്‍ നീളുന്ന നൃത്തപരിപാടിയുമായി കാനഡയിലെ കലാ സ്‌നേഹികളുടെ മനം മയക്കാന്‍ ശോഭന എത്തി.

ഏറ്റെടുത്ത ഷോകളെല്ലാം വിജയിപ്പിച്ച അജീഷ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ബ്ലു സാഫയര്‍ (Blue Sapphire Entertainment Inc) എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് ആണ് ഡാന്‍സിംഗ് ഡ്രംസ് 'ട്രാന്‍സ്' വേദികളില്‍ എത്തിക്കുന്നത് . രണ്ടു മണിക്കൂര്‍ നീളുന്ന നൃത്തപരിപാടിയിലൂടെ ഭാരതീയ നാട്യ പൈതൃകത്തെ വിവിധ ശൈലികളില്‍ വരച്ചു കാട്ടാന്‍ ശ്രമിക്കുകയാണ് ശോഭനയും സംഘവും. ശിവപുരാണത്തില്‍ തുടങ്ങി സൂഫി പാരമ്പര്യത്തിന്റെ അലൗകിക സംഗീതത്തിലൂടെയുള്ള നടന സഞ്ചാരമാണിത്.

വിവിധ താള രൂപങ്ങളെ സമന്വയിപ്പിച്ചു കൊണ്ടാണ് ഭരതനാട്യത്തിലധിഷ്ഠിതമായ ഈ നൃത്ത പരമ്പര തയാറാക്കിയിരിക്കുന്നത് . നിറവും സംഗീതവും ചടുലതാളങ്ങളും കടന്നു തിയേറ്ററിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തയാറാക്കിയ മഗ്ദനല മറിയം വരെയുള്ള അരങ്ങിലെ അനുഭവം കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി മാറുന്നു. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിച്ച ഈ പരിപാടി പ്രക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയാണ് കാനഡായില്‍ എത്തിയത് .
സംഗീതത്തിന്റെ അനന്ത സാധ്യതകളാണ് ശോഭനയെ ഡാന്‍സിംഗ് ഡ്രംസ് എന്ന പരീക്ഷണത്തിന് പ്രേരിപ്പിച്ചത്. മഹാവിഷ്ണുവിന്റെ അവതാര രഹസ്യങ്ങളും പരമശിവന്റെ കഥകളും ഒപ്പം മഗ്ദലന മറിയം ഉള്‍പ്പടെയുള്ള ബൈബിള്‍ സാഹിത്യവുമെല്ലാം കാണികള്‍ക്ക് മുന്നിലെത്തുന്നത് വേറിട്ട അനുഭവത്തിലൂടെയാണ്. ചെറിയ ഭാഗങ്ങളായാണ് ട്രാന്‍സ് അവത രിപ്പിക്കുന്നത് . കുഞ്ഞായ ശ്രീകൃഷ്ണനെ മുലപ്പാല്‍കൊടുത്ത് ചതിച്ച് കൊല്ലാന്‍ വന്ന പൂതനയുടെ അന്ത്യവും തുടര്‍ന്നുള്ള മോക്ഷവും ശോഭന അവതരിപ്പിക്കുന്നത് ഒരു മാസ്മരിക ഭാവത്തോടെയാണ് .പിന്നീട് ഐതിഹ്യങ്ങള്‍ ഓരോന്നായി വേദിയില്‍ പുനര്‍ജനിക്കും .

വിരല്‍മുദ്രകള്‍ കൊണ്ടും ലാസ്യ നടനങ്ങള്‍ കൊണ്ടും അവ ആസ്വാദകരോട് സംവദിക്കും. ചില നൃത്തങ്ങള്‍ക്ക് ഗീതങ്ങള്‍ ഇല്ല എന്ന പ്രത്യേകതയും ഉണ്ട് . സംഗീതം മാത്രം ആ ചലനങ്ങള്‍ക്കു കൂട്ടാകും. അതിന്റെ അര്‍ത്ഥതലങ്ങള്‍ അനുവാചകനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകും. കൊട്ടാരത്തില്‍ ജനിച്ച് വീണ സിദ്ധാര്‍ഥ രാജകുമാരന്‍ ശ്രീ ബുദ്ധനായി മാറിയ ജീവിത പരിണാമം നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് ട്രാന്‍സിന്റെ മറ്റൊരു അനുഭവം.

സ്വന്തം കൊട്ടാരത്തെയും സഖിയെയും ത്യജിച്ച് ആശയാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണമെന്ന് നിനച്ച് മഹാത്യാഗത്തിലേക്ക് നടന്ന് നീങ്ങിയ ബുദ്ധന് പിന്നാലെ മദ്മഗന മറിയയുടെയും ബൈബിള്‍ കഥയുടെയും ആഖ്യാനം വരുന്നു. തുടര്‍ന്ന് സൂഫിസവും. തുടര്‍ന്ന് ഡ്രംസും കോല്‍ക്കളിയും ഒക്കെയായി അവര്‍ സദസിനെയും ട്രാന്‍സിന്റെ ഭാഗമാകുന്നു . സദസും അരങ്ങും പാടുകയും ആടുകയും അഭിനയിക്കുകയും അങ്ങനെ നൃത്തത്തിലൂടെ സര്‍വകലാ വല്ലഭയായി വന്ന് രണ്ട് മണിക്കൂര്‍ നേരം ശോഭന മനോഹര രാത്രിയൊരുക്കി വേറിട്ട ഒരു അനുഭവമാക്കി മാറ്റുകയാണ് ട്രാന്‍സിലൂടെ. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, ഖവാലി, ബോളിവുഡ്, ഇലക്ട്രോണിക് എന്നിങ്ങനെ സംഗീതത്തിന്റെ എല്ലാ മേഖലകളേയും സമന്വയിപ്പിക്കുന്ന പശ്ചാത്തലം

പാശ്ചാത്യ, ഏഷ്യന്‍, ഭാരതീയ സംഗീത സംസ്‌കാരങ്ങളിലൂടെ ആധ്യാത്മികതയെ ഏകീകരിക്കുന്ന ഇതിന്റെ ആശയം ഇന്ത്യന്‍ സംഗീത നൃത്ത ലോകത്തെ ആചാര്യന്‍മാരുടെ സംഭാവനകളെ കാനഡയിലെ കലാപ്രേമികള്‍ക്കുള്ളില്‍ സ്ഥാനമുറപ്പിക്കുന്നതില്‍ ഉല്‍പ്രേരകമാകും. അഭിനേത്രിയും നര്‍ത്തകയും നൃത്താധ്യാപികയുമായ പദ്മശ്രീ ശോഭനയ്‌ക്കൊപ്പം അനന്തകൃഷ്ണന്‍ മൃദംഗത്തിലും ഗായകനും സംഗീത സംവിധായകനുമായ പാലക്കാട് ശ്രീറാം പുല്ലാങ്കുഴലിലും പ്രിഥ്വി ചന്ദ്രശേഖര്‍ കീബോര്‍ഡിലും പശ്ചാത്തല സംഗീതമൊരുക്കുമ്പോള്‍ പിന്നണിയില്‍ പ്രശസ്ത ഗായിക പ്രീതി മഹേഷും നര്‍ത്തകി കൂടിയായ ശ്രീവിദ്യയുമെത്തും. കലാര്‍പ്പണയിലെ കലാകാരന്‍മാരും കലാകാരികളുമാണ് ശോഭനയ്‌ക്കൊപ്പം അരങ്ങിലെത്തുന്നത്.

National Sponsor: BLUE SAPPHIRE ENTERTAINMENT, TORONTO
For More Details and Show Booking:
416-873-2360
bluesapphireentertainment@gmail.com

*TICKETS NOW ON SALE!
2nd Show in Oakville #TranceShobana on 12th May.

Oakville
Date: Saturday 12th May,2018
Time: 7:00pm EST
Venue: The Meeting House
2700 Bristol Cir, Oakville, ON L6H 6E1

For Tickets: 416-873-2360 / 647-327-1512
കാനഡയില്‍ നൃത്ത വിസ്മയവുമായി ശോഭന എത്തി
കാനഡയില്‍ നൃത്ത വിസ്മയവുമായി ശോഭന എത്തി
കാനഡയില്‍ നൃത്ത വിസ്മയവുമായി ശോഭന എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക