Image

വി.റ്റി. ബല്‍റാം എം.എല്‍.എയ്ക്ക് മെയ് 11 ന് ഫിലഡല്‍ഫിയായില്‍ സ്വീകരണം

ജീമോന്‍ റാന്നി Published on 10 May, 2018
വി.റ്റി. ബല്‍റാം എം.എല്‍.എയ്ക്ക് മെയ് 11 ന് ഫിലഡല്‍ഫിയായില്‍ സ്വീകരണം
ഫിലഡല്‍ഫിയാ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തൃത്താല എം.എല്‍.എ. ശ്രീ.വി.റ്റി.ബല്‍റാം ന് മെയ് 11 വെള്ളിയാഴ്ച 7 PM ന് സീറോ മലബാര്‍(608 വെല്‍ഷ്‌റോഡ്, ഫിലഡല്‍ഫിയാ) പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കുന്നു.

ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ കുര്യന്‍ രാജന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ചാപ്റ്ററിന്റെ ഭാരവാഹികളെ കൂടാതെ ഐഎന്‍ഓസി ദേശീയ നേതാക്കളും ഫിലാഡല്‍ഫിയായിലെ സാമൂഹ്യസാംസ്‌കാരിക നേതാക്കളും ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതും ശ്രീ.വി.റ്റി.ബല്‍റാം പ്രവാസികളുടെ സംശയങ്ങള്‍ക്ക് നിവാരണം നല്‍കികൊണ്ട് മറുപടി പ്രസംഗം നിര്‍വ്വഹിക്കുന്നതും ആണ്.

കെ.എസ്.യു. പ്രസ്ഥാനത്തില്‍ കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് ശ്രീ.വി.റ്റി. ബല്‍റാം മികച്ച സംഘാടകന്‍, തികഞ്ഞ ഗാന്ധിയന്‍ എന്നീ നിലകളില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലും കേരളാജനതയുടെ മനസ്സിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആദര്‍ശ രാഷ്ട്രീയത്തിന്റെ നിറകുടമായ അദ്ദേഹം അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവാണ്. കേരളത്തിലെ യുവജനതയുടെ ആശയും ആവേശവും ആണ് ശ്രീ.ബല്‍റാം. കേരള രാഷ്ട്രീയത്തിലെ ഭാവിയുടെ വാഗ്ദാനം ആയ ശ്രീ.ബല്‍റാമിന്റെ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ കോണ്‍ഗ്രസ്സ് അനുഭാവികളെയും മുഴുവന്‍ മലയാളി സുഹൃത്തുക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് കുര്യന്‍ രാജന്‍ തന്റെ പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
കുര്യന്‍ രാജന്‍-പ്രസിഡന്റ് 610-328-2008
സന്തോഷ് ഏബ്രഹാം-ജനറല്‍ സെക്രട്ടറി 215 605 6914
ഫിലിപ്പോസ് ചെറിയാന്‍-ട്രഷറാര്‍-215 605 7310

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

വി.റ്റി. ബല്‍റാം എം.എല്‍.എയ്ക്ക് മെയ് 11 ന് ഫിലഡല്‍ഫിയായില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക