Image

എപ്പിസ്‌കോപ്പല്‍ ജൂബിലി: കൗണ്‍സില്‍ അംഗങ്ങള്‍ സഫേണ്‍ സെന്റ് മേരീസില്‍

ജോര്‍ജ് തുമ്പയില്‍ Published on 10 May, 2018
എപ്പിസ്‌കോപ്പല്‍ ജൂബിലി: കൗണ്‍സില്‍ അംഗങ്ങള്‍ സഫേണ്‍ സെന്റ് മേരീസില്‍
ന്യൂയോര്‍ക്ക്:  നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപൊലീത്തായുടെ എപ്പിസ്‌കോപ്പല്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദര്‍ശനങ്ങളുടെ ഭാഗമായി ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സഫേണ്‍ സെന്റ് മേരീസ് ഒര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, സജി പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി, സഭാ മാനേജിങ് കമ്മിറ്റി അംഗം റോയി എണ്ണച്ചേരില്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇടവക വികാരി റവ. ഡോ. രാജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു. കൗണ്‍സില്‍ അംഗങ്ങളുടെ ഇടവക സന്ദര്‍ശനം ഭദ്രാസന മെത്രാപൊലീത്ത ഇടവകയില്‍ വരുന്നതിന് തുല്യമാണെന്നും അറിയിച്ചു.

ജൂബിലി ആഘോഷപരിപാടികളെപ്പറ്റി ഡോ. ഫിലിപ്പ് ജോര്‍ജും സാജന്‍ മാത്യുവും സംസാരിച്ചു. ഹോളി ട്രാന്‍സ് ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിനെക്കുറിച്ച് സന്തോഷ് മത്തായിയും മെന്‍സ് ഫോറത്തിന്റെ മൂന്നുദിന റിട്രീനിനെക്കുറിച്ച് സജി എം. പോത്തനും വിവരിച്ചു. റോയി എണ്ണച്ചേ രിയും സംസാരിച്ചു. ഓഗസ്റ്റ് 26 നാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. വിവരങ്ങള്‍ക്ക്: ഡോ. ഫിലിപ്പ് ജോര്‍ജ് (646) 361-9509. ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ് (516) 754-0743.
എപ്പിസ്‌കോപ്പല്‍ ജൂബിലി: കൗണ്‍സില്‍ അംഗങ്ങള്‍ സഫേണ്‍ സെന്റ് മേരീസില്‍
എപ്പിസ്‌കോപ്പല്‍ ജൂബിലി: കൗണ്‍സില്‍ അംഗങ്ങള്‍ സഫേണ്‍ സെന്റ് മേരീസില്‍
എപ്പിസ്‌കോപ്പല്‍ ജൂബിലി: കൗണ്‍സില്‍ അംഗങ്ങള്‍ സഫേണ്‍ സെന്റ് മേരീസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക