Image

യുക്മ വള്ളംകളി 2018: റോഡ് ഷോ ഉദ്ഘാടനം ചെയ്തു

Published on 10 May, 2018
യുക്മ വള്ളംകളി 2018: റോഡ് ഷോ ഉദ്ഘാടനം ചെയ്തു

ലണ്ടന്‍: യുക്മ കേരളാ പൂരം 2018നോടനുബന്ധിച്ചു നടക്കുന്ന രണ്ടാമത് മത്സര വള്ളംകളിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന റോഡ് ഷോയുടെ ഔപചാരികമായ ഉദ്ഘാടനം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്നു. ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി (പൊളിറ്റിക്കല്‍ ആന്‍ഡ് ഇമിഗ്രേഷന്‍) രാമസ്വാമി ബാലാജി നിര്‍വഹിച്ചു. 

മത്സര വള്ളംകളിയുടെ പ്രചാരണാര്‍ഥം യുകെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്‍ക്ക് നല്‍കുന്ന എവറോളിംഗ് ട്രോഫിയുമായിട്ടാണ് റോഡ് ഷോ നടത്തപ്പെടുക. കേരളത്തിലെ അറിയപ്പെടുന്ന ശില്പികളിലൊരാളായ അജയന്‍ വി. കാട്ടുങ്ങല്‍ രൂപകല്പന ചെയ്ത് നിര്‍മിച്ച ചുണ്ടന്‍ വള്ളത്തിന്റെ രൂപത്തിലുള്ള എവര്‍റോളിംഗ് ട്രോഫിയാണിത്. ട്രോഫിയുമായി എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലേയും മലയാളി അസോസിയേഷന്‍ ഭാരവാഹികളുടേയും മറ്റ് സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കന്മാരുടേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 

എവറോളിംഗ് ട്രോഫി ഔദ്യോഗികമായി ലൗട്ടണ്‍ മേയര്‍ ഫിലിപ്പ് എബ്രാഹം റോഡ് ഷോ വൈസ് ക്യാപ്റ്റന്‍ എബ്രാഹം പൊന്നുംപുരയിടത്തിനു കൈമാറി.

ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഗുഡ്വിന്‍ ജ്വലറി മാനേജിംഗ് ഡയറക്ടര്‍മാരായ സുനില്‍ കുമാര്‍, സുധീഷ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യുക്മ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് സ്വാഗതവും ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍ ടോം ആദിത്യ, മലയാളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ മുരളി വെട്ടത്ത്, യുക്മ മുന്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, ജേക്കബ് കോയിപ്പള്ളി, ജോമോന്‍ കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ചു കുമാരി ഡാനിയേല സാക് വര്‍ഗീസിന്റെ മോഹിനിയാട്ടവും അരങ്ങേറി.

ലോക കേരള സഭാംഗം ടി. ഹരിദാസ്, ജയ്‌സണ്‍ ജോര്‍ജ്, അഡ്വ. സന്ദീപ് പണിക്കര്‍, യുകെകേരളാ ബിസിനസ് ഫോറം നേതാക്കളായ ബൊബോയ് ജോര്‍ജ്, പയസ് കുന്നശേരി, നോര്‍ഡി ജേക്കബ് എന്നിവര്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക