Image

ഫാ.കെവിന്‍ മുണ്ടയ്ക്കലിന് മാതൃഇടവകയില്‍ സ്വീകരണം: ജേഷ്ഠന്റെ മകന് ജ്ഞാനസ്‌നാനം നല്‍കി നവ.വൈദികന്റെ തുടക്കം.

ഷോളി കുമ്പിളുവേലി Published on 11 May, 2018
ഫാ.കെവിന്‍ മുണ്ടയ്ക്കലിന് മാതൃഇടവകയില്‍ സ്വീകരണം: ജേഷ്ഠന്റെ മകന് ജ്ഞാനസ്‌നാനം നല്‍കി നവ.വൈദികന്റെ തുടക്കം.
ന്യൂയോര്‍ക്ക്: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ, പ്രഥമ തദ്ദേശികനായ നവവൈദികന്‍ ഫാ.കെവിന്‍ മുണ്ടയ്ക്കലിന്, മാതൃഇടവകയായ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍, മെയ് 6-ാം തീയതി ഞായറാഴ്ച സ്‌നേഹനിര്‍ഭരമായ സ്വീകരണം നല്‍കി. മുത്തുക്കുടകളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടി നവ വൈദികനെ ദേവാലയത്തിലേക്ക് എതിരേറ്റു. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.കെവിന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപത വൊക്കേഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, വികാരി ഫാ.ജോസ് കണ്ടത്തിക്കുടി, അസി.വികാരി ഫാ.റോയിസന്‍ മേനോലിക്കല്‍, ഫാ.റിജോ ജോണ്‍സണ്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

നവ വൈദികന്റെ ആദ്യതിരുക്കര്‍മ്മം ജേഷ്ഠന്റെ മകന് ജ്ഞാനസ്‌നാനം നല്‍കിയാണ് തുടങ്ങിയത്.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഫാ.കെവിന്‍ ശുദ്ധമായ മലയാളത്തില്‍ സീറോ മലബാര്‍ ആരാധനാ ക്രമപ്രകാരമുള്ള ആഘോഷമായ പാട്ടു കുര്‍ബ്ബാന, ലൈവ് ഓര്‍ക്കസ്ട്രയോടു കൂടി അര്‍പ്പിച്ചത്, വിശ്വാസികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് നല്‍കിയത്.
സെമിനാരി പഠനത്തിന്റെ അവസാന നാളുകളില്‍ ആറുമാസം ആലുവാ സെമിനാരിയില്‍ ഉണ്ടായിരുന്ന നാളുകളിലാണ് മലയാളം കുര്‍ബാന പഠിച്ചതെന്ന് ഫാ.കെവിന്‍ പറഞ്ഞു. മലയാളം പഠിപ്പിച്ച ടീര്‍ച്ചമാര്‍ക്ക് കുര്‍ബ്ബാന മദ്ധ്യേ നന്ദി പറയുവാനും ഫാ.കെവിന്‍ മറന്നില്ല.

വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം പാരീഷ് ഹാളില്‍ നടന്ന അനുമോദന ചടങ്ങില്‍ വികാരി ഫാ.ജോസ് കണ്ടത്തിക്കുടി അദ്ധ്യക്ഷ  കവഹിച്ചു. ജോസ് മാളിയേക്കല്‍, ഷോളി കുമ്പിളുവേലി, ജോസി പൈലി, സാം കൈതാരം, ടോണി പട്ടേരില്‍, ജോജി ഞാറകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. കൈക്കാരന്‍ ജോജോ ഒഴുകയില്‍ സ്വാഗതവും, സെക്രട്ടറി ബെന്നി മുട്ടപ്പള്ളില്‍ കൃതജ്ഞതയും പറഞ്ഞു. ജോണ്‍ വാളി പ്ലാക്കല്‍ എം.സി.യായി ചടങ്ങുകള്‍ നിയന്ത്രിച്ചു.

മാതൃഇടവക നാളിതുവരെ നല്‍കി വരുന്ന എല്ലാ സഹായങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും ഫാ.കെവിന്‍ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു. വികാരി ജോസച്ചനോടൊപ്പം, ദീര്‍ഘനാള്‍ അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്തതും, അച്ചന്റെ തീക്ഷണമായ വിശ്വാസം തന്നിലെ വൈദികനെ രൂപപ്പെടുത്തുന്നതില്‍ വളരെ പങ്കുവഹിച്ച കാര്യവും ഫാ.കെവിന്‍ സദസില്‍ പങ്കുവച്ചു. കൂടാതെ ജീസസ് യൂത്തിലെ പ്രവര്‍ത്തനങ്ങളും, തന്നെ വളരെ സ്വാധീനിച്ചതായി ഫാ.കെവിന്‍ പറഞ്ഞു.

 കെവിനച്ചന് പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസകള്‍ നേരുന്നു.
ഷോളി കുമ്പിളുവേലി

ഫാ.കെവിന്‍ മുണ്ടയ്ക്കലിന് മാതൃഇടവകയില്‍ സ്വീകരണം: ജേഷ്ഠന്റെ മകന് ജ്ഞാനസ്‌നാനം നല്‍കി നവ.വൈദികന്റെ തുടക്കം.
ഫാ.കെവിന്‍ മുണ്ടയ്ക്കലിന് മാതൃഇടവകയില്‍ സ്വീകരണം: ജേഷ്ഠന്റെ മകന് ജ്ഞാനസ്‌നാനം നല്‍കി നവ.വൈദികന്റെ തുടക്കം.
ഫാ.കെവിന്‍ മുണ്ടയ്ക്കലിന് മാതൃഇടവകയില്‍ സ്വീകരണം: ജേഷ്ഠന്റെ മകന് ജ്ഞാനസ്‌നാനം നല്‍കി നവ.വൈദികന്റെ തുടക്കം.
ഫാ.കെവിന്‍ മുണ്ടയ്ക്കലിന് മാതൃഇടവകയില്‍ സ്വീകരണം: ജേഷ്ഠന്റെ മകന് ജ്ഞാനസ്‌നാനം നല്‍കി നവ.വൈദികന്റെ തുടക്കം.
ഫാ.കെവിന്‍ മുണ്ടയ്ക്കലിന് മാതൃഇടവകയില്‍ സ്വീകരണം: ജേഷ്ഠന്റെ മകന് ജ്ഞാനസ്‌നാനം നല്‍കി നവ.വൈദികന്റെ തുടക്കം.
ഫാ.കെവിന്‍ മുണ്ടയ്ക്കലിന് മാതൃഇടവകയില്‍ സ്വീകരണം: ജേഷ്ഠന്റെ മകന് ജ്ഞാനസ്‌നാനം നല്‍കി നവ.വൈദികന്റെ തുടക്കം.
ഫാ.കെവിന്‍ മുണ്ടയ്ക്കലിന് മാതൃഇടവകയില്‍ സ്വീകരണം: ജേഷ്ഠന്റെ മകന് ജ്ഞാനസ്‌നാനം നല്‍കി നവ.വൈദികന്റെ തുടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക