Image

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ പിക്‌നിക് ശനിയാഴ്ച

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 May, 2018
തിരുവല്ലാ  അസോസിയേഷന്‍ ഓഫ് ഡാലസിന്റെ പിക്‌നിക് ശനിയാഴ്ച
ഡാളസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ  വാര്‍ഷിക പിക്‌നിക്   മെയ് 12 ശനിയാഴ്ച രാവിലെ പത്തര  മുതല്‍ റിച്ചാഡ്‌സണിലുള്ള ക്രൗളി  പാര്‍ക്കില്‍ വച്ച് നടത്തപ്പെടും. ഡാലസ്  ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ എല്ലാ തിരുവല്ലാ നിവാസികളെയും സ്‌നേഹിതരെയും  പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ജെ പി ജോണ്‍  അറിയിച്ചു.

സ്‌പോട്‌സ് മത്സരങ്ങളും , കുട്ടികള്‍ക്കായി പ്രത്യേക കായിക വിനോദങ്ങളും  സംഘടിപ്പിച്ചു പിക്‌നിക് ആവേശകരമാക്കുന്നതിനൊപ്പം നാടന്‍ വിഭവങ്ങളും  ബാര്‍ബിക്യൂവും  പാര്‍ക്കില്‍ തയാറാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജെ.പി ജോണ്‍, സോണി ജേക്കബ്,  സുനില്‍ തലവടി, സുനു മാത്യു, തോമസ് എബ്രഹാം(എബി), മനോജ് ഐക്കരേത്ത്  തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

സ്ഥലം – Crowley Park Pavilion,2400 E.Lookout Drive, Richardson, TX 75082
 75082

വിവരങ്ങള്‍ക്ക്:
ജെ.പി ജോണ്‍  214 717 0184, 
സുനില്‍ തലവടി  214 543 7556
സുനു മാത്യു  682 560 9642
തോമസ് എബ്രഹാം  817 714 0535

തിരുവല്ലാ  അസോസിയേഷന്‍ ഓഫ് ഡാലസിന്റെ പിക്‌നിക് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക