Image

നഴ്‌സുമാരുടെ ശന്‌പളം പരിഷ്‌കരിച്ച വിജ്ഞാപനത്തിനു സ്‌റ്റേയില്ല

Published on 11 May, 2018
നഴ്‌സുമാരുടെ ശന്‌പളം പരിഷ്‌കരിച്ച വിജ്ഞാപനത്തിനു സ്‌റ്റേയില്ല

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശന്‌പളം പരിഷ്‌കരിച്ച ലേബര്‍ കമ്മീഷണര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന മാനേജു?മെന്‍റുകളുടെ ആവ?ശ്യം ഹൈക്കോടതി തള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ്‌ വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ജി തള്ളിയത്‌.

നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചു മാനേജുമന്‍റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ തള്ളിയിരിുന്നു.

വിജ്ഞാപനപ്രകാരം എല്ലാ സ്വകര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക്‌ 20,000 രൂപയാണ്‌ അടിസ്ഥാന ശന്‌പളം. ജനറല്‍, ബിഎസ്‌സി നഴ്‌സുമാര്‍ക്ക്‌ ഈ ശന്‌പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ വേതനമാ?യി ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക