Image

ഭരതനാട്യ പാഠങ്ങളൊരുക്കി പദ്മശ്രീ ശോഭന ... അരങ്ങാകുന്നത് ന്യൂജേഴ്സി

അനില്‍ പെണ്ണുക്കര Published on 11 May, 2018
ഭരതനാട്യ പാഠങ്ങളൊരുക്കി  പദ്മശ്രീ ശോഭന ... അരങ്ങാകുന്നത് ന്യൂജേഴ്സി
അമേരിക്കന്‍ മലയാളികളുടെ കലാ സ്വപ്നങ്ങള്‍ക്ക് ഊടും പാവും നല്‍കിയ അനുഗ്രഹീതയായ കലാകാരിയാണ് ബിനാ മേനോന്‍ .നൃത്തത്തെ അതിന്റെ ഭാവുകത്തോടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയ കലാകാരി .ബിനാ മേനോന്റെ നേതൃത്വത്തിലുള്ള കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പദ്മശ്രീ ശോഭനയുടെ ഭരതനാട്യ അനുഭവങ്ങളുമായി ഒരു വര്‍ക് ഷോപ് ന്യൂജേഴ്സിയില്‍ സംഘടിപ്പിക്കുന്നു.ഈ മാസം 15 ,16 തീയതികളില്‍ ബീനാ മേനോന്റെ നൃത്ത വിദ്യാലയമായ കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലാണ് പദ്മശ്രീ ശോഭനയുടെ ഭരതനാട്യ ക്‌ളാസുകള്‍ നടക്കുന്നത് .

ഭരത നാട്യത്തിന്റെ പാരമ്പര്യ മാര്‍ഗത്തില്‍ നിന്നുകൊണ്ട് വിവിധ ഇനങ്ങള്‍ പലപ്പോഴായി ചിട്ടപ്പെടുത്തുകയും ,പലയിടത്തയും,പല ശൈലികളായും ചിതറിക്കിടന്ന അടവുകള്‍ കണ്ടെത്തി നൃത്തഭാഗത്തെ കൂടുതല്‍ വിസ്തൃതമാക്കിയ നര്‍ത്തകിയായ ശോഭനയുടെ നേതൃത്വത്തില്‍ ഭരതനാട്യ പരിശീലന കളരി അമേരിക്കയില്‍ സംഘടപ്പിക്കപ്പെടുന്നത് ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും. ഭരത നാട്യത്തിന്റെ പുതുവഴികള്‍ അടുത്തറിയുവാനുള്ള അവസരം കൂടിയാണ് കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കുന്നത് .ഒരു പക്ഷേ സമകാലിക ക്ലാസിക്കല്‍ നൃത്തകലകളില്‍ ഏറ്റവും പുരാതനമായ കലാരൂപമാകും ഭരതനാട്യം.

ഒരു നര്‍ത്തകി തന്നെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏകഹാര്യലാസ്യാംഗം ശൈലിയിലാണ് ഭരതനാട്യം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇത് അടുത്തറിയുവാനുള്ള ഒരു ശ്രമം കൂടിയാണ് ഈ ശില്പശാലകൊണ്ട് ഉദ്ദേശിക്കുന്നത് .കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഇരുപത്തിഅഞ്ചു വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷത്തിമിര്‍പ്പിലാണ് ഇപ്പോള്‍. കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ വേദികളില്‍ ചുവടുവയ്ക്കാത്ത കലാപ്രവര്‍ത്തകരില്ല .പ്രശസ്ത നര്‍ത്തകിയും കൊറിയോഗ്രാഫറും ആയ ബീന മേനോന്റെ ഉടമസ്ഥതയില്‍ ഉള്ള കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്സ് അനേകം കഴിവുറ്റ കലാകാരികളെ നൃത്തം അഭ്യസിപ്പിച്ചു മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ച ബീനാ മേനോന്‍ കോറിയോഗ്രഫി രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കി വരുന്നു .

ആയിരക്കണക്കിന് ശിഷ്യ സമ്പത്തുള്ള ബിനാ മേനോന്‍ വ്യത്യസ്തങ്ങളായ നൃത്ത ഇനങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട് .കലാ ശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ സില്‍വര്‍ ജൂബിലി പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭരത നാട്യ ശില്പശാലയിലേക്ക് ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കും ,വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ് .

details and other information call
9737606762
ഭരതനാട്യ പാഠങ്ങളൊരുക്കി  പദ്മശ്രീ ശോഭന ... അരങ്ങാകുന്നത് ന്യൂജേഴ്സി
ഭരതനാട്യ പാഠങ്ങളൊരുക്കി  പദ്മശ്രീ ശോഭന ... അരങ്ങാകുന്നത് ന്യൂജേഴ്സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക