Image

ആന്‍ തോമസ്: ലൗലി വര്‍ഗീസിനെ തേടി ദോഹയില്‍ നിന്നും ഒരമ്മ

അനില്‍ പെണ്ണുക്കര Published on 11 May, 2018
ആന്‍ തോമസ്: ലൗലി വര്‍ഗീസിനെ തേടി ദോഹയില്‍ നിന്നും ഒരമ്മ
അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഒരു നൊമ്പരമായി എന്നും ഉണ്ടാകുന്ന പ്രവീണ്‍ വര്‍ഗീസിനെ സ്‌നേഹിക്കുന്ന ആയിരക്കണക്കിന് അമ്മമാരില്‍ ഒരാളാണ് ആന്‍ തോമസ് .
പ്രവീണിനെക്കുറിച്ചും പ്രവീണിന്റെ ദാരുണമായ മരണത്തെക്കുറിച്ചും അവനു നീതി ലഭിക്കുന്നതിനായി ഒരമ്മ നടത്തിയ പോരാട്ടത്തെക്കുറിച്ചും വായിച്ചറിഞ്ഞ ഈ 'അമ്മ ലൗലി വര്‍ഗീസിനെ കാണാന്‍ കേരളത്തിലെത്തി.ഒരു ദിവസത്തേക്ക് .രാവിലെ കോട്ടയത്തു എത്തി ലൗലി വര്‍ഗീസിനും കുടുംബത്തിനുമൊപ്പം സന്തോഷം പങ്കുവച്ചു തിരിച്ചു ദോഹയിലേക്ക് .

ലൗലി വര്‍ഗീസിന്റെ സഹന സമരങ്ങളില്‍ ,മകന്റെ കൊലപാതകിയെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായ വ്യക്തിയാണ് ആന്‍ തോമസ്. ദോഹയിലുള്ള ആന്‍ തന്റെ സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവീണിനെക്കുറിച്ചു അറിയുന്നത്. കാര്‍ബോണ്‍ഡലിലെ വനപ്രദേശത്ത് നിന്നും പ്രവീണിന്റെ മൃതദേഹം കണ്ടെടുത്തതും അവന്റെ മരണം ലൗലി വര്‍ഗീസിലും കുടുംബത്തിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ ,ഒടുവില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടയാത്രയും ആന്‍ തോമസിനെ മാത്രമല്ല മറിച്ചു ഈ ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കുകയും പ്രതികരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

പ്രവീണിന്റെ മരണശേഷം ലോകത്തിന്റെ പല കോണില്‍ നിന്നും ലൗലി വര്‍ഗീസിന് ആയിരക്കണക്കിനാളുകളുടെ പിന്തുണയാണ് ലഭിച്ചത്.എന്നാല്‍ തികച്ചും അപരിചിതയായ ഒരു വ്യക്തി തന്നെയും തന്റെ പ്രവര്‍ത്തനങ്ങളെയും ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്നത് ലൗലി വര്‍ഗീസിനെയും കുടുംബത്തെയും വളരെയധികം അത്ഭുതപ്പെടുത്തി. മാത്രവുമല്ല ലൗലി വര്‍ഗീസിനെയെയും കുടുംബത്തെയും നേരില്‍ കാണാനായി ആന്‍ ദോഹയില്‍ന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കുകയും ചെയ്തു. തന്റെ മകളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചാണ് ആന്‍ കോട്ടയത്ത് എത്തിയത്. ആന്‍ തോമസ് എന്ന അപരിചിതക്ക് തങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വരാനും ഒരു നല്ല സുഹൃത് ബന്ധം ഉണ്ടാക്കി എടുക്കുവാനും ഞങ്ങളുടെ വാവ നിമിത്തമായി എന്ന് ലവ്ലി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഏകദേശം 4 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആന്‍ തോമസ് പ്രവീണിനെക്കുറിച്ചു അറിയുന്നത്. ടീവി ചാനലുകളില്‍ നിന്നും പത്ര മാധ്യമങ്ങളില്‍ നിന്നും ഈ അമ്മയെ കുറിച്ചു അറിഞ്ഞപ്പോള്‍ അനുകമ്പ തോന്നുകയും വളരെ പെട്ടെന്ന് അത് ആരാധനയായി മാറുകയും ചെയ്തു. മകന്റെ മൃതദേഹത്തിന് മുന്നില്‍ ഹൃദയം പൊട്ടി കരഞ്ഞ ലൗലി എന്ന അമ്മ ഒരിക്കല്‍ എല്ലാവരുടെയും കണ്ണു നനച്ചു. 

വേദനയോടെ പ്രവീണിനും ലൗലി വര്‍ഗീസിനും, കുടുംബത്തിനും വേണ്ടി നാമോരോരുത്തരും പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഇന്ന് ലൗലി വര്‍ഗീസ് എന്ന 'അമ്മ എല്ലാ അമ്മമാര്‍ക്കും പ്രചോദനമാണ്. നഷ്ടത്തിന്റെ ഓര്‍മ്മകളില്‍ കുരുങ്ങിക്കിടക്കാതെ ഇന്നിന്റെ പ്രഭയില്‍ ജീവിക്കുകയും ജീവിതത്തിനു അര്‍ത്ഥം കൊടുക്കുകയും ചെയ്ത ധൈര്യശാലിയായ അമ്മയാണ് ലൗലി .ആന്‍ തോമസിനെപോലെ എത്രയോ അമ്മമാര്‍ക്ക് ആരാധനാപാത്രമായും കരുത്തായും ഈ അമ്മ ജീവിക്കുന്നു.
ആന്‍ തോമസ്: ലൗലി വര്‍ഗീസിനെ തേടി ദോഹയില്‍ നിന്നും ഒരമ്മ
ആന്‍ തോമസ്: ലൗലി വര്‍ഗീസിനെ തേടി ദോഹയില്‍ നിന്നും ഒരമ്മ
ആന്‍ തോമസ്: ലൗലി വര്‍ഗീസിനെ തേടി ദോഹയില്‍ നിന്നും ഒരമ്മ
ആന്‍ തോമസ്: ലൗലി വര്‍ഗീസിനെ തേടി ദോഹയില്‍ നിന്നും ഒരമ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക