Image

ദിവസാരംഭത്തിനു കാപ്പിയേക്കാള്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍

പി പി ചെറിയാന്‍ Published on 12 May, 2018
ദിവസാരംഭത്തിനു കാപ്പിയേക്കാള്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍
വാഷിങ്ടന്‍: ഒരു കപ്പു കാപ്പി കുടിച്ചു ദിവസം ആരംഭിക്കുന്നതിനേക്കാള്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍ വായിച്ചു ദിവസം ആരംഭിക്കുന്നതാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ബാര്‍ണ ഗ്രൂപ്പ് സംഘടിപ്പിച്ച സര്‍വ്വേയില്‍ 61% പേരാണു രാവിലെ ഏറ്റവും കൂടുതല്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍ റീഡിങ്ങാണെന്ന് അഭിപ്രായപ്പെട്ടത്. കാപ്പി, മധുരം, സോഷ്യല്‍ മീഡിയ തുടങ്ങിയവ രണ്ടും, മൂന്നും, നാലും സ്ഥാനത്താണ്. ക്രൈസ്തവ വിശ്വാസികളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

37 ശതമാനം കോഫിക്കും 28 ശതമാനം മധുര പലഹാരങ്ങള്‍ക്കും 19 ശതമാനം സോഷ്യല്‍ മീഡിയയ്ക്കും പ്രാധാന്യം നല്‍കുന്നു.

ബൈബിള്‍ വായന ദിവസം ആരംഭിക്കുന്നതിനുള്ള ഊര്‍ജ്ജത്തിന്റെ ഉറവിടവും പുതിയ ദിവസത്തെക്കുറിച്ചുള്ള ദീര്‍ഘവീഷണവും പ്രദാനം ചെയ്യുന്നതാണെന്നു സര്‍വ്വേ ഫലങ്ങളെ വിലയിരുത്തി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി  പ്രസിഡന്റ് റോയ് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

സമാധാനവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും വാഗ്ദാനം ചെയ്യുന്നതില്‍ ബൈബിളിന് മുഖ്യസ്ഥാനമാണുള്ളതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

ബൈബിളുമായി ബന്ധപ്പെടുന്നവരുടേയും അല്ലാത്തവരുടേയും ജീവിതം തികച്ചും ഭിന്നമാണെന്ന് റോയ് പീറ്റേഴ്‌സണ്‍ പറഞ്ഞു. ബൈബിളിനെക്കുറി ച്ചുള്ള അവബോധം അമേരിക്കന്‍ ജനതയില്‍ കൂടുതല്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അതിനുള്ള ശ്രമങ്ങളാണ് ബൈബിള്‍ സൊസൈറ്റി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദിവസാരംഭത്തിനു കാപ്പിയേക്കാള്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍
ദിവസാരംഭത്തിനു കാപ്പിയേക്കാള്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍
Join WhatsApp News
Simon 2018-05-12 08:46:50
ബൈബിൾ കൊട്ടിഘോഷിക്കുന്ന ഇവാഞ്ചലിക്കൽ മതങ്ങളുടെ ഒരുതരം പ്രചാരണമായി ഈ സർവേയെ കണക്കാക്കാം. ഭീകര സംഘടനകൾ ഉണ്ടായത് ഇങ്ങനെയുള്ള മതഗ്രന്ഥ വായനയിൽക്കൂടിയാണ്. ബൈബിൾ ഉൾപ്പടെ മതഗ്രന്ഥങ്ങൾ നിറച്ചിരിക്കുന്നത് 'കൊല്ലുക, കൊല്ലുക' എന്നാണ്. യഹൂദ സംസ്ക്കാരം ബൈബിളിൽക്കൂടി പഠിച്ചാൽ മറ്റൊരു ഹിറ്റ്ലറും ജനിക്കാം.   
George 2018-05-12 10:05:24
ശ്രി സൈമൺ ന്റെ അഭിപ്രായം വളരെ ശരിയാണ്. ബൈബിളിൽ പറയുന്ന ദൈവം ക്രൂരനും രക്തദാഹിയും സ്ത്രീ വിരുദ്ധനും പിഞ്ചു കുഞ്ഞുങ്ങളെ വരെ നിഷ്ക്കരുണം കൊന്നു കളയാൻ ആക്രോശിക്കുന്ന മറ്റു ദൈവങ്ങളെ പേടിക്കുന്ന ഒരു ആകാശമാമെൻ. ആദ്യത്തെ മൂന്നു നാല് പുസ്തകങ്ങൾ വായിച്ചാൽ തന്നെ മനസ്സിലാവും ഇത് മനുഷ്യന് ഗുണത്തേക്കാൾ കൂടുതൽ ദോഷമേ ഉണ്ടാവു എന്ന്. ചരിത്രം പരിശോദിച്ചാൽ ഈ പുസ്തകം കാരണം ആണ് ലോകത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയിരിക്കുന്നത്. എന്നിട്ടും ഇതൊക്കെ മനസ്സിലാക്കാതെ നമ്മൾ ക്രിസ്ത്യാനികൾ ഈ സാദനം വിശുദ്ധം എന്ന് കരുതുന്നതെന്തു എന്ന് മനസ്സിലാവുന്നില്ല. 
Christian 2018-05-12 10:35:13
Christians believe in certain things. Violence is not part of it. What Jesus taught is to love even the enemy. 
Then why bring Old Testament chapters? Jews may believe that. We dont believe in a cruel, blood thirsty god. Instead we believe God as loving father.
RSS has many such lies in their propaganda to denigrate Christianity.
കാപ്പിക്ക് പകരം കടി 2018-05-12 13:56:20

കാപ്പിക്ക് പകരം വെളുപ്പിനെ കടി . പാര്‍ട്ട്‌ 1

ഇ വേദ ഭാഗങ്ങള്‍ വായിക്കുക

Ezekiel 4:12; 9: 5-6;  16:25, 35, 37,39.  23:20-21; +

Song of songs

 

Mathew V. Zacharias, New Yorker 2018-05-12 16:31:09
Bible: I testify this is an absolute truth. Because I do experience and encourage others to do so. Try it you will love it. Mathew V. Zacharias, New Yorker.
ഉത്തേജന ഗീതം 2018-05-12 22:44:55
വൈകിട്ട് നീ കാപ്പികുടിച്ച് നിന്റെ ഉറക്കത്തെ നീക്കി കളയുക . പിന്നെ ,  നീ നിന്റെ ഭാര്യയോടൊത്ത് രമിക്കുമ്പോൾ ഉത്തമഗീതം വായിക്കുക . നീ കിടക്കയിൽ ഒരു വിത്തുകാളയായി മാറുക (ഉത്തമ ഗീതം 4 -3 ) ഏറ്റവും കൂടുതൽ സ്ത്രീകളെ ഉപയോഗിച്ച സോളമന്റെ ഗീതങ്ങൾ . മൂന്നു ഭാര്യമാരും, പതിനാറ് വെപ്പാട്ടികളും ഒരു പോൺ സ്റ്റാറും ഉള്ള തുരുമ്പൻ സോളമന്റെ മുൻപിൽ ഒന്നുമല്ല. നീ കാളകൂട്ടാനാകാൻ ആഗ്രഹിക്കുമ്പോൾ  'ദാനിയേലി'ന്റെ ദൈവം നിന്നിൽ പ്രസാദിക്കും നീ ഒരു 'കൊടുങ്കാറ്റായി' മാറും . കൊടുങ്കാറ്റ് ഡാനിയേൽ .  അങ്ങനെ റെസ്റ്റിയോസ്റ്ററോൺ വറ്റിപ്പോയ കാളയായ നീ മുക്കരയിടുന്ന കൊടുങ്കാറ്റായി മാറും .  

truth and justice 2018-05-13 08:24:36
As I experience the Eternal Word of God is not only coffee but all nutrients to my soul which goes to heaven when the trumpet of God sounds in a twinkle of seconds and we dont know the time and season.
Pastor, Raju Kozencherry 2018-05-13 10:12:46
The word of god was rewritten, corrected, deleted, added, translated wrong- several times. So throw your bible away. Join Our Karisma new wave. We meditate and Jesus will come to us and reveal his gospel to us. Experience Jesus..
All the churches are trash, money hungry. We don't collect any money. At the end of our Meditation sacrifice, we drink Wine and eat simple food the heavenly feast of LOVE.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക