Image

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അനുകൂല തരംഗമെന്ന്‌ യെദിയൂരപ്പ

Published on 13 May, 2018
കര്‍ണാടക  തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അനുകൂല തരംഗമെന്ന്‌ യെദിയൂരപ്പ

ബംഗളൂരൂ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ അനുകൂലമായ തരംഗമാണ്‌ നിലവിലുള്ളതെന്ന്‌ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്‌.യെദിയൂരപ്പ പറഞ്ഞു. ഫലം പുറത്തുവരുന്നതോടെ മേയ്‌ 17ന്‌ കര്‍ണാടകയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്‌ അദ്ദേഹം മാദ്ധ്യമങ്ങളോട്‌ പറഞ്ഞു.

125 മുതല്‍ 130 വരെ സീറ്റ്‌ ബി.ജെ.പിക്ക്‌ ലഭിക്കും. ഭരണകകക്ഷിയായ കോണ്‍ഗ്രസിന്‌ 70 സീറ്റുകള്‍ മാത്രമെ ലഭിക്കുകയുള്ളൂ. മതേതര ജനതാദള്‍ 25 സീറ്റിലൊതുങ്ങും. ബി.ജെ.പിക്ക്‌ അനുകൂലമായ നിശബ്ദവും ശക്തവുമായ കാറ്റ്‌ കര്‍ണാടകയിലുണ്ട്‌.

അതിനാല്‍ തന്നെ കേവല ഭൂരിപക്ഷം നേടി ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്‌ ബി.ജെ.പി - യെദിയൂരപ്പ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്‌ ഷാ എന്നിവര്‍ താനുമായി നിരന്തരം സമ്‌ബര്‍ക്കം പുലര്‍ത്തുണ്ടെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

വിവിധ ചാനലുകളുടെ എക്‌സിറ്റ്‌ പോളുകളും സമാനമായ അഭിപ്രായമാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. കോണ്‍ഗ്രസ്‌ കര്‍ണാടകയില്‍നിന്നും പുറത്താക്കപ്പെടും. ആരുമായും സഖ്യം ചേരുന്നതിനെക്കുറിച്ചും ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എക്‌സിറ്റ്‌ പോളുകളെ തള്ളുന്ന നിലാപാടായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടേത്‌. എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ അടുത്ത രണ്ടു ദിവസത്തേക്കുള്ള വെറും 'വിനോദം' മാത്രമാണെന്ന്‌ അദ്ദേഹം പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക