Image

പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് മന്ത്രി കെ.കെ. ശൈലജ

Published on 13 May, 2018
പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് മന്ത്രി കെ.കെ. ശൈലജ
എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് മന്ത്രി കെ.കെ. ശൈലജ. പരാതി ലഭിച്ച ഉടന്‍ പോലീസിന് കേസെടുക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയെക്കുറിച്ചും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 

ഏപ്രില്‍ 26ന് പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു ചൈല്‍ഡ്‌ലൈന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ചങ്ങരംകുളം പോലീസ് സംഭവം അന്വേഷിക്കാനോ പ്രതിയെ പിടികൂടാനോ ശ്രമിച്ചില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക