Image

എസ്എംവൈഎം അബുദാബി ഘടകം വിദ്യാഭ്യാസ സഹായനിധി രൂപീകരിച്ചു

Published on 13 May, 2018
എസ്എംവൈഎം അബുദാബി ഘടകം വിദ്യാഭ്യാസ സഹായനിധി രൂപീകരിച്ചു

അബുദാബി: സീറോ മലബാര്‍ സഭയുടെ യൂവജന സംഘടന ആയ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് അബുദാബി ചാപ്റ്റര്‍ ഗ്ലോബല്‍ സമിതിയുമായി സഹകരിച്ചു നടത്തുന്ന വിദ്യാഭ്യാസ സഹായ നിധിയായ എഡ്യു ഫണ്ട് 2018 ന്റെ ഗ്ലോബല്‍ തല ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ചു നടത്തപ്പെട്ടു. സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പദ്ധതി ഉത്ഘാടനം ചെയ്യുകയും കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയില്‍ പിതാവ് ആദ്യ ഗഡു ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരിക്ക് കൈമാറുകയും ചെയ്തു. എസ്എംവൈഎം അബുദാബിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സഭയോടൊത്തു നില്‍ക്കുവാനും ഇത്തരം ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അവര്‍ കാണിക്കുന്ന പരിശ്രമങ്ങള്‍ മാതൃകാപാര മാണെന്നും അഭിവന്ദ്യ പിതാവ് ഉത്ഘാടന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അബുദാബി ഘടകവും യൂവജന സുഹൃത്തുക്കളും ചെയ്യുന്ന മഹനീയ കര്‍മങ്ങള്‍ക്ക് സര്‍വശക്തന്‍ പ്രതിഫലം നല്‍കും എന്നും അവരുടെ ഈ മാതൃക എല്ലാ പ്രവാസ മക്കള്‍ക്കും പ്രചോദനം ആകെട്ടെ എന്നും വാണിയപ്പുരയില്‍ പിതാവ് ആശംസിക്കുകയുണ്ടായി.

കൂരിയ ചാന്‍സിലര്‍ ഫാ ആന്റിണി കൊള്ളന്നൂര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ജോസഫ് ആലഞ്ചേരി ആമുഖ പ്രഭാഷണം നടത്തുകയും ആനിമേറ്റര്‍ സിസ്റ്റര്‍ അഖില സ്വാഗതം ആശംസിക്കുകയും എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ജോസഫ് നന്ദി അര്‍പ്പിക്കുകയും ചെയ്തു. എസ്എംവൈഎം അബുദാബി പ്രസിഡന്റ് ജേക്കബ് ചാക്കോ കാവാലം,വര്‍ക്കിങ് പ്രസിഡണ്ട് നിക്കി കാഞ്ഞിരക്കാട്ട്, എഡ്യു ഫണ്ട് കോര്‍ഡിനേറ്റര്‍ നോബിള്‍ കപ്പിലുമാക്കല്‍, റോയിമോന്‍ എം.എ ചമ്പക്കുളം, ഷെറിന്‍ മാത്യു, ടങഥങ എക്‌സിക്യൂട്ടീവ് അംഗം സിജോ ഫ്രാന്‍സിസ് കാവാലം, അലന്‍ കരോട്ടെതോട്ടത്തില്‍, സീനാ റോയി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക