Image

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ബാസ്‌കറ്റ് ബോള്‍ വോളീബോള്‍ ടൂര്‍ണമെന്റ് മെയ് 19 മുതല്‍

Published on 14 May, 2018
ഹൂസ്റ്റണില്‍  എക്യൂമെനിക്കല്‍ ബാസ്‌കറ്റ് ബോള്‍ വോളീബോള്‍ ടൂര്‍ണമെന്റ് മെയ് 19 മുതല്‍
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍  എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍  എക്യൂമെനിക്കല്‍ ബാസ്‌കറ്റ് ബോള്‍ വോളീബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററില്‍ (5810, Almeda Genoa Rd, Houston, TX - 77048) വച്ചാണ് ടൂര്‍ണമെന്റുകള്‍ നടത്തപ്പെടുന്നത്. വോളിബോള്‍ മത്സരങ്ങള്‍ മെയ് 19 നു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ.

ബാസ്‌കറ്റ് ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 9നു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെയും ജൂണ്‍ 10നു ഞായറാഴ്ച ഉച്ചക്ക് 1 മുതല്‍ വൈകിട്ട് 8 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. 

ഹൂസ്റ്റണിലെ എക്യൂമെനിക്കല്‍ ഇടവകകളില്‍നിന്നുള്ള ശക്തരായ 12 ടീമുകള്‍ ബാസ്‌കറ്റ് ബോളിനും 6  ടീമുകള്‍ വോളീബോള്‍ മത്സരത്തിനും മാറ്റുരക്കുന്നതിനായി ഇത് വരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും  വിജയികള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫികളും മറ്റു നിരവധി സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നതെന്നും അറിയിച്ചു,  സംഘാടകര്‍ അറിയിച്ചു.



 കൂടുതല്‍ വിവരങ്ങള്‍ക്ക്;

റവ. ഫിലിപ്പ് ഫിലിപ്പ്  713 408 7394 
റവ. ഫാ. എബ്രഹാം സഖറിയ  832 466 3153  
റവ. ഫാ. രാജേഷ് ജോണ്‍  214 930 1682
ടോം വിരിപ്പന്‍  832 462 4596
റജി ജോര്‍ജ് 713 806 6751 
റജി ജോണ്‍  832 723 7995 
എബി മാത്യു  832 276 1055 
സന്തോഷ് തുണ്ടിയില്‍  713 349 3426  

ഹൂസ്റ്റണില്‍  എക്യൂമെനിക്കല്‍ ബാസ്‌കറ്റ് ബോള്‍ വോളീബോള്‍ ടൂര്‍ണമെന്റ് മെയ് 19 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക