Image

ഗള്‍ഫ് കടലില്‍ മലയാളിയെ കാണാതായി

Published on 23 March, 2012
ഗള്‍ഫ് കടലില്‍ മലയാളിയെ കാണാതായി
ദുബായ്: ഐക്യ അറബ് എമിറേറ്റ്‌സിലെ റാസല്‍ഖൈമയുടെ തീരത്ത് മീന്‍പിടിക്കുന്നതിനിടെ മലയാളിയെ കാണാതായി. ക്രിസ്തുദാസ് അഗസ്റ്റിന്‍ എന്ന ഈ തൊഴിലാളിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് സുഹൃത്തുക്കളും അധികൃതരും അറിയിച്ചു. ഗള്‍ഫിലെ സ്‌പോണ്‍സറുടെ സുഹൃത്തിനൊപ്പം ഞായറാഴ്ചയാണ് ക്രിസ്തുദാസും ഇന്ത്യയില്‍ നിന്നുള്ള ആറു തൊഴിലാളികളും കടലില്‍ മീന്‍പിടിക്കാന്‍ പോയത്. കനത്ത കാറ്റിനെത്തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായപ്പോള്‍ അവര്‍ മടങ്ങിപ്പോന്നു.

ബോട്ട് തീരത്ത് അടുക്കാറായപ്പോഴാണ് ക്രിസ്തുദാസിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വന്‍തിരമാലകളില്‍ നിന്ന് ബോട്ടിലേക്കു തെറിച്ച കടല്‍വെള്ളത്തില്‍നിന്ന് രക്ഷപ്പെടാന്‍ പ്ലാസ്റ്റിക് കൂടുകള്‍കൊണ്ട് തലയും മുഖവും മൂടിയാണ് തങ്ങള്‍ ബോട്ടിലിരുന്നതെന്ന് ക്രിസ്തുദാസിനൊപ്പമുണ്ടായിരുന്നവര്‍ പറയുന്നു. ഒരാള്‍ കടലില്‍ വീണ കാര്യം അതുകൊണ്ടാണത്രെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോയത്. 

കോസ്റ്റ് ഗാര്‍ഡും പോലീസും മീന്‍പിടിത്തക്കാരും ഇറാനും ഒമാനുമിടയിലുള്ള കടലില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. അഗസ്റ്റിനു നാട്ടില്‍ മാതാപിതാക്കളും ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക