Image

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വന്‍ പൊലീസ്‌ സന്നാഹം

Published on 15 May, 2018
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വന്‍ പൊലീസ്‌ സന്നാഹം


കനത്ത പൊലീസ്‌ സന്നാഹത്തില്‍ കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടരുന്നു. 38 കേന്ദ്രങ്ങളില്‍ വന്‍ സുരക്ഷാ സേനയെയാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌. 50,000ത്തിലധികം പൊലീസ്‌ ഉദ്യോഗസ്ഥരാണ്‌ വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷാസേനയിലുള്ളത്‌. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ്‌ പൊലീസ്‌ സേനയെ വിന്യസിച്ചിരിക്കുന്നത്‌. രാവിലെ 8 നാണ്‌ വോട്ടെണ്ണല്‍ ആരംഭിച്ചത്‌.

224 ല്‍ 222 നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ ശനിയാഴ്‌ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ്‌ പുറത്തുവന്നു കൊണ്ടിരിക്കുന്നത്‌. സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിലാണ്‌ വോട്ടെണ്ണല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക