Image

ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിയുടെ നിലപാട് ഈ മാസം 20ന് ശേഷം വ്യക്തമാക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

Published on 15 May, 2018
ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിയുടെ നിലപാട് ഈ മാസം 20ന് ശേഷം വ്യക്തമാക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിയുടെ നിലപാട് ഈ മാസം 20ന് ശേഷം വ്യക്തമാക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. സാഹചര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് തന്നെയാണ് ഇപ്പോഴും മുന്‍തൂക്കമെന്നും വെള്ളാപ്പള്ളി.അതേസമയം എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം ചേര്‍ത്തലയില്‍ നടക്കുകയാണ്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക