Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ഞായറാഴ്ച

Published on 15 May, 2018
ഷിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ഞായറാഴ്ച
ഷിക്കാഗോ:അമേരിക്കയിലെ ആദ്യകാല മലയാളിപ്രസ്ഥാനമായ ഷിക്കാഗോ മലയാളിഅസോസിയേഷന്റെ 2018 - 2020 വര്ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ഞായറാഴ്ച രാവിലെ 11 മണിമുതല്‍ മൗണ്ട്‌പ്രോസ്‌പെക്ടറിലുള്ള സിഎംഎഹാളില്‍ വെച്ച് നടത്തപ്പെടും

മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എഹാളില്‍ കൂടിയജനറല്‌ബോഡിയോഗമാണ് തെരഞ്ഞെടുപ്പിന് ആവശ്യമായനടപടികള്‍ തീരുമാനിച്ചത്. ഇലക്ഷന് കമ്മിറ്റിയിലേക്ക് മുന്‍പ്രസിഡന്റ്മാരായ ജോസഫ് നെല്ലുവേലില്‍ (ചെയര്‍മാന്‍) (847 334 0456), പി.ഒ. ഫിലിപ്പ് (630 660 0689) , ജോയി വാച്ചാച്ചിറ(630 731 6649)എന്നിവരെഐക്യകണ്‌ഠ്യേനതെരഞ്ഞെടുത്തു.

പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വൈസ ്പ്രസിഡന്റ്, ജോയിന്റ്‌സെക്രട്ടറി, ജോയിന്റ്ട്രഷറര് എന്നീഎക്‌സിക്യൂട്ടീവ് സ്ഥാനങ്ങളുംവനിതാപ്രതിനിധികള്‍ 2 , സീനിയര്‍സ് (60 വയസും അതിനുമുകളിലും) – 1 , യൂത്ത് ( 18 മുതല്‍ 30 വയസ്സ്വരെ) 1 എന്നിവരുള്‍പ്പെടെ 17 ബോര്ഡ്അംഗങ്ങളുംഉള്‌പ്പെടുന്ന 23 അംഗഡയറക്ടര് ബോര്ഡിനെ തെരഞ്ഞെടുക്കുവാനാണ ്ഇലക്ഷന് നടത്തുന്നത്. 2017 ജനുവരിഒന്നിനു മുമ്പ്‌സി.എം.എയില്‍ അംഗങ്ങളായവര്ക്ക്‌ബോര്ഡ് അംഗമായി മത്സരിക്കാവുന്നതാണ്.

എക്‌സിക്യൂട്ടീവ്സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര് ഒരുപ്രവശ്യമെങ്കിലും ബോര്ഡ് അംഗമായി പ്രവര്ത്തിക്കുന്നവരായിരിക്കണം. 2018 ജനുവരി 31നുമുമ്പ് ഈ സംഘടനയില്‍ അംഗങ്ങളായവര്‍ക്കെല്ലാം വോട്ടവകാശം ഉണ്ടായിരിക്കും.

തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും, നോമിനേഷന് ഫോറവും വെബ്‌സൈറ്റായ www.chicagomalayaleeassociation.org-ല്‍ നിന്നും മെയ്20മുതല്‍ലഭിക്കുന്നതാണ്. നോമിനേഷനുകള്‍ സ്വീകരിക്കുന്നഅവസാനതീയതി 2018 ജൂണ് 19 ആണ്. സൂക്ഷ്മപരിശോധനയ്ക്കുശേഷം മത്സരിക്കാനര്ഹരായവരുടെ പേരുകള് ജൂണ് 20 വൈകുന്നേരം തന്നെ പ്രസിദ്ധപ്പെടുത്തും . നോമിനേഷനുകള് പിന്‍വലിക്കാവുന്ന അവസാന തീയതി 2018 ജൂണ്‍27. മത്സരാര്ത്ഥികളുടെ ലിസ്റ്റ്പ്രസിദ്ധീകരിക്കുന്നത് 2018 ജൂലൈ 1. തിരഞ്ഞെടുപ്പ് 2018 ഓഗസ്റ്റ് 5 ഞായഴാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 9 മണിവരെ മൗണ്ട്‌പ്രോസ്‌പെക്ടസിലുള്ള സി.എം.എഹാളില്‍ (834 E Road Rd, Suite 13, Mt Prospect, IL 60056) വച്ച്‌നടത്തുന്നതും ഉടന്‍ തന്നെ വോട്ടെണ്ണല് നടത്തിഫലം പ്രഖ്യാപിക്കുന്നതുമായിരിക്കും.

നോമിനേഷന് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്ക്ക് ഇലക്ഷന്കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് നെല്ലുവേലില്‍ 847334 0456 എന്നനമ്പരില് ബന്ധപ്പെടാവുന്നതാണ്.

സംഘടനയുടെഭരണഘടനഅനുസരിച്ച്‌നോമിനേഷന് ഫോമിനൊപ്പം
സമര്പ്പിക്കുന്ന നോമിനേഷന് ഫീസ് യാതൊരുകാരണവശാലും തിരികെലഭിക്കുന്നതല്ലായിരിക്കും.

സംഘടനാതെരഞ്ഞെടുപ്പുമായി എല്ലാഅംഗങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികള് അഭ്യര്ത്ഥിച്ചു.

പ്രസിഡന്റ് രഞ്ജന്‍ എബ്രഹാംഅധ്യക്ഷതവഹിച്ച ജനറല്‍ ബോഡിയോഗത്തില്‍ സെക്രട്ടറി ജിമ്മികണിയാലി റിപ്പോര്‍ട്ട്അവതരിപ്പിച്ചു . ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ കണക്കുസംബന്ധിച്ച ചോദ്യങ്ങള്‍ക്കുമറുപടി നല്‍കി. വൈസ്പ്രസിഡന്റ്‌ജോണ്‍സന്‍ കണ്ണൂക്കാടന്‍ കൃതജ്ഞതപറഞ്ഞു. വളരെയധികംഅംഗങ്ങള്‍ പങ്കെടുത്തയോഗത്തിനു ജിതേഷ് ചുങ്കത്, ഷാബുമാത്യു തുടങ്ങിയവര്‍നേതൃത്വംനല്‍കി

റിപ്പോര്‍ട്ട് :ജിമ്മി കണിയാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക