Image

ടെക്‌സസ്സില്‍ വെടിവെപ്പ് അഞ്ചു മരണം ഒരാള്‍ക്ക് ഗുരുതര പരിക്ക്

പി പി ചെറിയാന്‍ Published on 16 May, 2018
ടെക്‌സസ്സില്‍ വെടിവെപ്പ് അഞ്ചു മരണം ഒരാള്‍ക്ക് ഗുരുതര പരിക്ക്
പോണ്ടര്‍ (ടെക്‌സാസ്): ഇന്നു( ബുധനാഴ്ച) രാവിലെ ഒന്‍പതു മണിയോടെ ടെക്‌സസിലെ പൊന്‍ഡറില്‍ നടന്ന വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഡെന്റണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു .

ടെക്‌സസിലെ ഡെന്റണ്‍ കൗണ്ടിയിലെ ഒരു വസതിയിലാണ് മ്രതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവിടെ ബഹളം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു പോലീസ് എത്തി പരിശോധന നടത്തിയപ്പോളാണ് വെടിയേറ്റ മൃതുദേഹങ്ങള്‍ കണ്ടെത്തിയത്.

 പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീടിനുസമീപം പാര്‍ക്ക് ചെയ്തിരുന്ന കാലിഫോര്‍ണിയ രെജിസ്‌ട്രേഷനിലുള്ള കാറിനെ ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല . 

പോലീസ് സംഭവ സ്ഥാലം വളഞ്ഞിട്ടുണ്ട് . പ്രതിയെന്നു വിശ്വസിക്കുന്നയാളും കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് പോലീസ് നിഗമനം . 
ടെക്‌സസ്സില്‍ വെടിവെപ്പ് അഞ്ചു മരണം ഒരാള്‍ക്ക് ഗുരുതര പരിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക