Image

എംപവ്വര്‍ 2018നു അനുഗ്രഹ സാമാപനം

Published on 16 May, 2018
എംപവ്വര്‍ 2018നു അനുഗ്രഹ സാമാപനം
ലിവിങ്ങ് ഹോപ്പ് ഗോസ്പല്‍ മിനിസ്ട്രിസിന്റെയും ഹ്യുസ്റ്റണ്‍ പെന്തക്കോസ്തതല്‍ ഫെലോഷിപ്പിന്റെയും ചുമതലയില്‍ ഹ്യുസ്റ്റണ്‍ ഐപിസി ഹെബ്രോനില്‍ വച്ചു നടത്തപ്പെട്ട "എംപവ്വര്‍ 2018' പങ്കെടുത്ത എല്ലാവര്‍ക്കും ആത്മ നിര്‍വതിയുടെ മൂന്നു ദിനങ്ങള്‍ സമ്മാനിച്ച് മെയ് 5നു സമാപിച്ചു.

അത്മീയതയുടെ പച്ചയായ പുല്‍പുറങ്ങള്‍ തേടി ശ്രോതാക്കള്‍ സഭാ വ്യത്യാസമെന്യേ യോഗങ്ങളില്‍ പങ്കെടുത്തു. സുവിശേഷജരും വിശ്വാസികളും ഒത്തു ചേര്‍ന്ന ഈ സന്ദര്‍ഭം, അവരായിരിക്കുന്ന സ്ഥാനങ്ങളില്‍ തങ്ങളുടെ അര്‍ത്ഥപൂര്‍ണമായ പങ്കാളിത്തത്തെപ്പറ്റി പുനരവലോകനം ചെയ്യുവാനും, ദൈവസന്നിധിയില്‍ സ്വയം തീരുമാനങ്ങള്‍ എടുക്കുവാനുമുള്ള അവസരം കൂടിയായിരുന്നു.

പരിശുദ്ധാത്മാവ് എന്ന വിഷയം ആസ്പദമാക്കി പാസ്റ്റര്‍ ബാബു ചെറിയാനാണ് (പിറവം) ആണ് ഈ മീറ്റിങ്ങുകളില്‍ ദൈവവചനം പ്രഘോഷിച്ചത്. ഡോ. ബ്ലസ്സന്‍ മേമന സംഗിത ശുശ്രുഷക്ക് നേതൃതം നല്‍കി.
എംപവ്വര്‍ 2018നു അനുഗ്രഹ സാമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക