Image

ബിജെപി കര്‍ണാടകയിലെ ജനങ്ങളേയും ജനാധിപത്യത്തേയും അവഹേളിച്ചു, രാഹുല്‍ ഗാന്ധി

Published on 19 May, 2018
ബിജെപി കര്‍ണാടകയിലെ ജനങ്ങളേയും ജനാധിപത്യത്തേയും അവഹേളിച്ചു, രാഹുല്‍ ഗാന്ധി
ബിജെപി കര്‍ണാടകയിലെ ജനങ്ങളേയും ജനാധിപത്യത്തേയും അവഹേളിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജനങ്ങളേക്കാള്‍ വലുതല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ദേശീയ ഗാനത്തിനിടയിലെ ബിജെപി അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനെയും രാഹുല്‍ വിമര്‍ശിച്ചു. ഇതാണ് ബിജെപിയും ആര്‍ എസ് എസ്സും ചെയ്യുന്നത്
രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് തെളിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. യെദ്യൂരപ്പ രാജി വെച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
യെദ്യൂരപ്പയുടെ രാജിക്ക് തൊട്ടുപിന്നാലെ ഓപ്പറേഷന്‍ ലോട്ടസ് പരാജയപ്പെട്ടിരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ പ്രതികരണം. ജനാധിപത്യവും ഭരണഘടനയും വിജയിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രലോഭനവും ഭീഷിണിയും അതിജീവിച്ച എംഎല്‍എമാര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക